Hardhik Pandya Becomes World's No.1 All Rounder
മുംബൈ : ഐസിസി ടി20 ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തി ഹാര്‍ദിക് പാണ്ഡ്യ. ലോകകപ്പില്‍ 11 വിക്കറ്റും 144 റണ്‍സും താരം നേടി. ലോകകപ്പിലെ ഗംഭീര പ്രകടനത്തിന് പിന്നാലെയാണ് ഹര്‍ദിക്കിന് പുതിയ സ്ഥാനം ലഭിച്ചത്. എന്നാല്‍ മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ പത്തില്‍പ്പോലും എത്താന്‍ സാധിച്ചില്ല.
ശ്രീലങ്കന്‍ ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്ക, അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി എന്നിവരെ മറികടന്നാണ് ഹര്‍ദിക്ക് ഒന്നാം സ്ഥാനത്ത് എത്തിയത്. ഹസരങ്ക ആണഅ രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ താരം അക്സര്‍ പട്ടേല്‍ 12-ാം സ്ഥാനത്താണ്. ടീം റാങ്കിംഗില്‍ 268 റേറ്റിംഗ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍.
ബാറ്റര്‍മാരുടെ പട്ടികയില്‍ ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്ത്. ബൗളര്‍മാരില്‍ ഇന്ത്യന്‍ താങ്ങളെല്ലാവരും നേട്ടമുണ്ടാക്കി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അക്സര്‍ പട്ടേല്‍ ഏഴാമതെത്തി. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കുല്‍ദീപ് യാദവ് ഒമ്പതാം സ്ഥാത്തുണ്ട്. 12 സ്ഥാനങ്ങള്‍ കടന്ന് ജസ്പ്രിത് ബുമ്ര 12-ാമനായി.