ഐസിസി 2024ലെ ടി-20 ടീം ഇങ്ങനെ...

വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സിംബാബ്‌വെ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും ഓരോ താരങ്ങളും ടീമിൽ ഇടം നേടി. നിക്കോളാസ് പൂരൻ, വനിന്ദു ഹസരംഗ, സിക്കന്ദർ റാസ, റാഷിദ് ഖാൻ എന്നിവരാണ് ഈ രാജ്യങ്ങളിൽ നിന്നും ഇടം നേടി

author-image
Prana
New Update
rohit

Rohit Sharmma

2024ലെ മികച്ച ട്വന്റി ട്വന്റി ടീമിനെ തെരഞ്ഞെടുത്ത് ഐസിസി. ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമയാണ് ഇടം നേടിയത്. ഇന്ത്യൻ ലോകകപ്പ് വിജയത്തിൽ പങ്കുവഹിച്ച ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, ഹർദിക് പാണ്ഡ്യ എന്നിവരും ടീമിൽ ഇടം നേടി. ഓപ്പണർ ആയി ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡും ടീമിൽ ഇടം പിടിച്ചു. ഇംഗ്ലണ്ട് താരം ഫിൽ സാൾട്ടും പാകിസ്താന്റെ ബാബർ അസമും ടീമിൽ ഇടം നേടി. വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സിംബാബ്‌വെ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും ഓരോ താരങ്ങളും ടീമിൽ ഇടം നേടി. നിക്കോളാസ് പൂരൻ, വനിന്ദു ഹസരംഗ, സിക്കന്ദർ റാസ, റാഷിദ് ഖാൻ എന്നിവരാണ് ഈ രാജ്യങ്ങളിൽ നിന്നും ഇടം നേടിയത്. മലയാളി സൂപ്പർതാരം സഞ്ജു സാംസണിന് ടീമിൽ ഇടം നേടാൻ സാധിക്കാതെ പോയി. ഇന്ത്യക്കായി 2024ൽ ട്വന്റി ട്വന്റിയിൽ തകർപ്പൻ പ്രകടനമാണ് സഞ്ജു നടത്തിയത്. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിൽ സഞ്ജു തന്റെ ആദ്യ ടി-20 ഇന്റർനാഷണൽ സെഞ്ച്വറി നേടിയിരുന്നു. പിന്നീട് സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ടി-20 പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടിയും സഞ്ജു തിളങ്ങി. ഈ തകർപ്പൻ പ്രകടനങ്ങൾ നടത്തിയിട്ടും താരത്തിന് ടീമിൽ ഇടം നേടാൻ സാധിക്കാതെ പോവുകയായിരുന്നു.  

2024 ഐസിസി ടി-20 ഇലവൻ 

രോഹിത് ശർമ്മ (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ഫിൽ സാൾട്ട്, ബാബർ അസം, നിക്കോളാസ് പൂരൻ (വിക്കറ്റ് കീപ്പർ), സിക്കന്ദർ റാസ, ഹർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, വനിന്ദു ഹസരംഗ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്

ICC T20 World Cup