ഒന്നാം സ്ഥാനത്ത് ബുമ്ര തന്നെ

പരമ്പരയില്‍ ഒമ്പത് ഇന്നിംഗ്‌സുകളില്‍ നിന്ന് 32 വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ പേസര്‍ക്ക് ആയിരുന്നു. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

author-image
Athira Kalarikkal
New Update
boomrah

Jaspreet Boomrah

മുംബൈ: ജസ്പ്രീത് ബുംറ ഐസിസി പുരുഷ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ആധിപത്യം തുടരുന്നു. അതിശയകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം 908 റേറ്റിംഗ് പോയിന്റിലേക്ക് അദ്ദേഹം ഉയര്‍ന്നു. പരമ്പരയില്‍ ഒമ്പത് ഇന്നിംഗ്‌സുകളില്‍ നിന്ന് 32 വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ പേസര്‍ക്ക് ആയിരുന്നു. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

 അതേസമയം, ഓസ്ട്രേലിയയുടെ സ്‌കോട്ട് ബോലാന്‍ഡാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്, ആദ്യമായി അദ്ദേഹം ആദ്യ പത്തില്‍ ഇടം നേടി. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 21 വിക്കറ്റ് വീഴ്ത്താന്‍ ബൊലാന്റിന് ആയിരുന്നു.

ബാറ്റിംഗ് റാങ്കിംഗില്‍, ഋഷഭ് പന്ത് ആദ്യ പത്തില്‍ തിരിച്ചെത്തി, മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തെത്തി. 895 പോയിന്റുമായി ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ബാറ്റിംഗ് ചാര്‍ട്ടില്‍ ഒന്നാമത്.

 

cricket bowler jaspreet boomrah