/kalakaumudi/media/media_files/2025/11/03/icc-world-cup-final-2025-11-03-10-24-49.jpg)
നവി മുംബൈ: ഏകദിനത്തിലെ ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ പെണ്‍പുലികള്‍. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 246 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക, 45.3 ഓവറില്‍ എല്ലാവരും പുറത്തായി.
ഓള്‍ റൗണ്ടര്‍മാരായ ദീപ്തി ശര്‍മയും ഷെഫാലി വര്‍മയുമാണ് കലാശപ്പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമിന് കരുത്തായത്. ഇരുവരും അര്‍ദ്ധ സെഞ്ച്വറി നേടി. ഒപ്പം യഥാക്രമണം അഞ്ചും രണ്ടും വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.
ഫൈനല്‍ മത്സരത്തില്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥന റെക്കോഡ് സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയ്ക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമെന്ന റെക്കോഡാണ് സ്മൃതി 'അടിച്ചെടുത്തത്'.
ലോകകപ്പ് ഫൈനലില്‍ 58 പന്തുകള്‍ നേരിട്ട സ്മൃതി 45 റണ്‍സ് എടുത്താണ് പുറത്തായത്. ഇതോടെ ലോകകപ്പില്‍ സ്മൃതിക്ക് 434 റണ്‍സായി. സ്മൃതി പിന്‍തള്ളിയത് മുന്‍ ഇന്ത്യന്‍ താരം മിഥാലി രാജിനെയാണ്. 2017 ലോകകപ്പില്‍ മിഥാലി രാജ് 409 റണ്‍സ് സ്വന്തമാക്കിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
