/kalakaumudi/media/media_files/2025/07/11/iga-swaitek-2025-07-11-12-43-37.png)
മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ ബെലിന്‍ഡ ബെന്‍സിക്കിനെ അനായാസം പരാജയപ്പെടുത്തി വിംബിള്‍ഡണ്‍ ഫൈനലിലെത്തി ഇഗ സ്വിയാടെക് .അഞ്ച് തവണ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനായ ഇഗ, സെന്റര്‍ കോര്‍ട്ടില്‍ വെറും 71 മിനിറ്റിനുള്ളില്‍ 35-ാം റാങ്കിലുള്ള തന്റെ എതിരാളിക്കെതിരെ 6-2, 6-0 എന്ന സ്‌കോറിന് സെമിഫൈനല്‍ വിജയം നേടി. ഫ്രെഞ്ച് ഓപ്പണ്‍ അടക്കം നേടിയ താരമാണ് ബെലിന്‍ഡ.ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ യുഎസിന്റെ 13-ാം സീഡ് അമാന്‍ഡ അനിസിമോവയെ ഇഗ നേരിടും.വ്യാഴാഴ്ച നേരത്തെ മൂന്ന് സെറ്റുകളില്‍ അനിസിമോവ ടോപ് സീഡ് അരിയാന സബലേങ്കയെ പരാജയപ്പെടുത്തി.ഫൈനലില്‍ കടന്നിരുന്നു.