/kalakaumudi/media/media_files/2025/07/13/iga-2025-07-13-13-34-31.jpg)
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചൂടി പോളണ്ടുകാരി ഇഗ ഷ്വാടെക്. അമേരിക്കന്‍ താരം അമാന്‍ഡ അനിസിമോവയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കിരീട നേട്ടം.. 6-0, 6-0 എന്ന വ്യക്തമായ ആധിപത്യത്തിലാണ് നേട്ടം. ഇതാദ്യമായാണ് ഇഗ വിംബിള്‍ഡണ്‍ ചാമ്പ്യനാകുന്നത്.
1911 നു ശേഷം ആദ്യമായി ആണ് വിംബിള്‍ഡണ്‍ ഫൈനല്‍ ഈ സ്‌കോറിന് അവസാനിക്കുന്നത്. ഓപ്പണ്‍ യുഗത്തില്‍ 1988 ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിന് ശേഷം ഇത്തരം ഒരു ഫൈനല്‍ സ്‌കോറും ഇത് ആദ്യമായാണ്. ഫൈനല്‍ ഒരു മണിക്കൂര്‍ പോലും നീണ്ടു നിന്നില്ല.
പുരുഷ, വനിത വിഭാഗങ്ങളില്‍ പോളണ്ടില്‍ നിന്നുള്ള ആദ്യ വിംബിള്‍ഡണ്‍ ജേതാവ് ആയും ഇഗ ഇതോടെ മാറി. കരിയറിലെ ആറാം ഗ്രാന്റ് സ്ലാം ആണ് ഇഗക്ക് ഇത്, കളിച്ച 6 ഫൈനലുകളും ഇഗ ജയിച്ചു. മൂന്നു സര്‍ഫസുകളിലും ഗ്രാന്റ് സ്ലാം കിരീടവും ഇഗ ഇതോടെ നേടി. കരിയറിലെ 23 മത്തെ കിരീടം ആയിരുന്നു 24 കാരിയായ താരത്തിന് ഇത്.