'കളിക്കളത്തിൽ റൊണാൾഡോയെക്കാൾ വേഗത ഈ താരത്തിന്';തുറന്നുപറഞ്ഞ് ഐക്കർ കസിയസ്

ഗോട്ട് ഡിബേറ്റിൽ ഏതുതാരമാണ് മികച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സ്പാനിഷ് ഇതിഹാസ ഗോൾകീപ്പർ ഐക്കർ കസിയസ്. 

author-image
Greeshma Rakesh
Updated On
New Update
iker-casillas-about-the-diffrence-between-lionel-messi-and-cristaino-ronaldo

iker casillas about the diffrence between lionel messi and cristaino ronaldo

Listen to this article
0.75x 1x 1.5x
00:00 / 00:00

ഫുട്ബോളിലെ  രണ്ട് ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഇരുവരിൽ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചർച്ചകളും എപ്പോഴും സജീവമായി നിലനിൽക്കുന്ന ഒന്നാണ്.ഗോട്ട് ഡിബേറ്റിൽ ഏതുതാരമാണ് മികച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സ്പാനിഷ് ഇതിഹാസ ഗോൾകീപ്പർ ഐക്കർ കസിയസ്. 

പോർച്ചുഗീസ് ഇതിഹാസം റൊണാൾഡോയെ മറികടന്നുകൊണ്ട് മെസിയെയാണ് സ്പാനിഷ് ഗോൾകീപ്പർ മികച്ച താരമായി തെരഞ്ഞെടുത്തത്.‘ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം മെസിയാണ്. അദ്ദേഹത്തെ റൊണാൾഡോയുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ വ്യത്യാസങ്ങളുണ്ട്. ആളുകൾ എല്ലായ്‌പ്പോഴും മെസിയെയും റൊണാൾഡോയെയും കുറിച്ച് പറയുന്നു. 

മെസി പന്ത് കാലിൽ കൊണ്ട് നടക്കുന്നവനാണ്. അദ്ദേഹം കളിക്കളത്തിൽ മികച്ച വേഗതയുള്ള താരമാണ്. മെസിയുടെ ഷോട്ടുകളെല്ലാം വളരെ മികച്ചതാണ്. അതുകൊണ്ട് ഞാൻ റൊണാൾഡോക്ക് പകരം മെസിയെ തെരഞ്ഞെടുക്കും,’ ഐക്കർ കസിയസ് ഡയറക്‌റ്റൊ ഗോളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയിൽ ഒരു അവിസ്മരണീയമായ ഫുട്ബോൾ കരിയർ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയ്ന്റ് ജെർമെയ്‌ന് വേണ്ടിയും താരം പന്തുതട്ടി. നിലവിൽ മെസി മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളിൽ വ്യത്യസ്ത ടീമുകൾക്കായി 904 മത്സരങ്ങളിൽ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

രാജ്യാന്തരതലത്തിൽ അർജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകൾ നൽകാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അർജന്റീനക്കായി 187 മത്സരങ്ങൾ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയിൽ പന്തെത്തിച്ചത്. അർജന്റീന സമീപകാലങ്ങളിൽ നേടിയ കിരീടനേട്ടങ്ങളിൽ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനൽസീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളിൽ അർജന്റീന മെസിയുടെ നേതൃത്വത്തിൽ നേടിയത്.അതേസമയം റൊണാൾഡോയും കസിയസും സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനായി ഒരുമിച്ച് കളിച്ചിട്ടുണ്ട്. റയലിനൊപ്പം ഒരുപിടി അവിസ്മരണീയ നിമിഷങ്ങളാണ് റൊണാൾഡോയും കസിയസും സൃഷ്ടിച്ചത്. 2015ലാണ് സ്പാനിഷ് ഗോൾ കീപ്പർ റയൽ മാഡ്രിഡ് വിട്ട് പോർച്ചുഗീസ് ക്ലബ്ബ് പോർട്ടോയിലേക്ക് കൂടുമാറുന്നത്.

 

 

iker casillas football lionel messi christiano ronaldo