ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനും ഇന്ത്യക്കും വേണ്ടി കളിച്ചതുൾപ്പെടെ, ക്രിക്കറ്റിലെ ചരിത്ര നിമിഷങ്ങൾക്ക് ഒരുമിച്ച് സാക്ഷിയായായവരാണ് എംഎസ് ധോണിയും ഹർഭജൻ സിങ്ങും. 2007ൽ ധോണി ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനായി വന്നപ്പോൾ ഹർഭജൻ സിംഗ് ആയിരുന്നു അദ്ദേഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സ്പിന്നർ. 2007ലെ ടി20 ലോകകപ്പിലും 2011ലെ ലോകകപ്പ് വിജയത്തിലും ഹർഭജൻ സിംഗ് നിർണായക പങ്കുവഹിച്ചു. അശ്വിൻ്റെയും ജഡേജയുടെയും മുന്നേറ്റത്തെ തുടർന്ന് ഹർഭജൻ സിംഗ് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായി. 2016ലെ ടി20യിൽ ആണ് ധോണിയുടെ ക്യാപ്റ്റൻസിയിൽ ' ഹർഭജൻ സിംഗ് ഒടുവിലായി ഇന്ത്യക്കായി കളിച്ചത്.
2007-ലെ ടി20 ലോകകപ്പ് വിജയം, 2011-ലെ ഏകദിന ലോകകപ്പ് വിജയം, ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഉൾപ്പെടെ എംഎസ് ധോണിയുടെ ക്യാപ്റ്റൻസിയിലാണ് ഹർഭജൻ സിംഗ് കളിച്ചത്. എന്നാൽ ധോണിയുമായി സംസാരികാറില്ലെന്നു വെളിപ്പെടുത്തത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓഫ് സ്പിന്നറായ ഹർഭജൻ സിങ്.ന്യൂസ് 18നു നൽകിയ അഭിമുഖത്തിലാണ് ഹർഭജൻ സിങ് ഇക്കാര്യം പറയുന്നത്.
വ്യക്തിപരമായി എന്തെങ്കിലും വിരോധം ഉള്ളതുകൊണ്ടാണോ തൻ്റെ ഫോൺ കോളുകളോട് ധോണി പ്രതികരിക്കാത്തതെന്നും ഹർഭജൻ സിങ് പറയുന്നു.ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കുമ്പോഴാണ് ഏറ്റവും ഒടുവിലായി ധോണിയോട് സംസാരിക്കുന്നത് . എനിക്ക് അവനോട് വിരോധമൊന്നുമില്ല. ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട് പത്തുവർഷമായി.കാരണം എന്താണെന്ന് എനിക്കറിയില്ല. അവന് എന്തെങ്കിലും പറയാനുണ്ടായിരുന്നെങ്കിൽ പത്തുവര്ഷത്തിനിടയിൽ എപ്പോഴെങ്കിലും പറയുമായിരുന്നു.എല്ലാവരോടും നല്ല സൗഹൃദം കത്ത് സൂക്ഷിക്കുന്ന ഒരാളാണ് ഞാൻ.ഒരാളെ ബഹുമാനിച്ചാൽ അവർ തിരിച്ചും നമ്മളെ ബഹുമാനിക്കണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഐപിഎല്ലിൽ ഒരുമിച്ചു കളിച്ചപ്പോഴും മൈതാനത്ത് വെച്ച് മാത്രമാണ് ധോണിയോട് സംസാരിച്ചിട്ടുള്ളത്.ഈ പത്തുവർഷത്തിനിടയിൽ ഒരുവട്ടം പോലും ഞാൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല. ഒന്നോ രണ്ടോ തവണ ഫോണിൽ വിളിച്ചിട്ടും മറുപടി കിട്ടാതെ വന്നാൽ പിന്നീട് ആരും വിളിക്കാൻ നിക്കില്ലല്ലോ.
ഐപിഎൽ 2020ൽ നിന്ന് ഹർഭജൻ സിംഗ് പിന്മാറിയതോടെ സിഎസ്‌കെയുമായുള്ള ബന്ധവും അവസാനിച്ചു. അതിന് ശേഷം ധോണിയെ രൂക്ഷമായി വിമർശിച്ചവരിൽ ഒരാളാണ് ഹർഭജൻ സിംഗ് എന്നതും ശ്രദ്ധേയമാണ്. ധോണിയെക്കുറിച്ചുള്ള ഹർഭജൻ സിങിന്റെ പരാമർശം ക്രിക്കറ്റ് ആരാധകർക്കിടയിൽ ട്രെൻഡിംങ് ആയിരിക്കുകയാണ്.
103 ടെസ്റ്റുകളിൽ നിന്ന് 417 വിക്കറ്റ് വീഴ്ത്തിയ ബൗളിംഗ് മഹാനായ ഹർഭജൻ, ധോണിയുമായുള്ള തൻ്റെ അഭിപ്രായവ്യത്യാസത്തിൻ്റെ കാരണങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിച്ചില്ല, എന്നാൽ സിഎസ്‌കെയുടെ 'തല'യുമായുള്ള അദ്ദേഹത്തിൻ്റെ ആശയവിനിമയം ഇന്ത്യയിൽ കളിക്കുന്ന ദിവസങ്ങളിൽ ഗ്രൗണ്ടിൽ മാത്രമായി ഒതുങ്ങി എന്നതാണ് വസ്തുത .