ബോക്‌സിങില്‍ ഇമാനെ ഖലീഫിന് സ്വര്‍ണം

ഫൈനലില്‍ ചൈനയുടെ യാങ് ലിയുവിനെ 5:0 എന്ന സ്‌കോറിന് തോല്‍പ്പിച്ച് ആണ് ഖലീഫ് തന്റെ സ്വര്‍ണ്ണം നേട്ടം സ്വന്തമാക്കിയത്.

author-image
anumol ps
New Update
imane

സ്വര്‍ണ മെഡലുമായി  ഇമാനെ ഖലീഫ്‌

Listen to this article
0.75x1x1.5x
00:00/ 00:00

പാരിസ്: ബോക്‌സിങില്‍ അള്‍ജീരിയന്‍ ബോക്സര്‍ ഇമാനെ ഖലീഫിന് സ്വര്‍ണം. ഇന്നലെ നടന്ന ഫൈനലില്‍ ചൈനയുടെ യാങ് ലിയുവിനെ 5:0 എന്ന സ്‌കോറിന് തോല്‍പ്പിച്ച് ആണ് ഖലീഫ് തന്റെ സ്വര്‍ണ്ണം നേട്ടം സ്വന്തമാക്കിയത്. നേരത്തെ ആദ്യ റൗണ്ടില്‍ ഇമാനെക്ക് എതിരെ ദുഷ്പ്രചാരണങ്ങള്‍ ഉയരുകയും താരത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു.

''എട്ട് വര്‍ഷമായി, ഇത് എന്റെ സ്വപ്നമാണ്, ഞാന്‍ ഇപ്പോള്‍ ഒളിമ്പിക് ചാമ്പ്യനും സ്വര്‍ണ്ണ മെഡല്‍ ജേതാവുമാണ്. അത്ലറ്റുകള്‍ എന്ന നിലയില്‍ പ്രകടനം നടത്താന്‍ ആണ് ഞങ്ങള്‍ ഒളിമ്പിക്സില്‍ വരുന്നത്. ഭാവി ഒളിമ്പിക്സില്‍ സമാനമായ ആക്രമണങ്ങള്‍ ആരും നേരിടരുത് '' എന്നും മത്സരത്തിന് ശേഷം ഖലീഫ് പറഞ്ഞു.



gold medal imane