/kalakaumudi/media/media_files/2025/06/22/ind-vs-eng-test-2025-06-22-18-18-12.webp)
ind vs eng test
ബെര്‍മിംഗ്ഹാം: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്റെ കൗണ്ടര്‍ പഞ്ച്. മൂന്നാം ദിനം തുടക്കത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും ജെയ്മി സ്മിത്ത് (102), ഹാരി ബ്രൂക്ക് (91) എന്നിവരുടെ പ്രകടനം ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും ചേര്‍ന്നുള്ള സഖ്യം ഇതുവരെ പുറത്താവാതെ 165 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.
ഒരു ഘട്ടത്തില്‍ അഞ്ചിന് 84 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയായിരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ അഞ്ചിന് 249 റണ്‍സെടുത്തിട്ടുണ്ട്. ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇനി ആതിഥേയര്‍ക്ക് 138 റണ്‍സ് കൂടി മതി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 587ന് അവസാനിച്ചിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെ (269) പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.