/kalakaumudi/media/media_files/2025/06/21/ind-vs-eng-2025-06-21-21-33-00.webp)
ind vs eng
ലണ്ടന്‍: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ലോര്‍ഡ്സില്‍, ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 83 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഒല്ലി പോപ്പ് (12), ജോ റൂട്ട് (24) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ സാക് ക്രൗളി (18), ബെന്‍ ഡക്കറ്റ് (23) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് നിതീഷ് കുമാറാണ്.
രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ പ്രസിദ്ധ് കൃഷ്ണക്ക് പകരം ജസ്പ്രീത് ബുമ്രയും വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി.
മോശമല്ലാത്ത തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ക്രൗളി - ഡക്കറ്റ് സഖ്യം 43 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 14-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. ഡക്കറ്റാണ് ആദ്യം മടങ്ങുന്നത്. നിതീഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് ഡക്കറ്റ് മടങ്ങുന്നത്. അതേ ഓവറില്‍ തന്നെ ക്രൗളിയും മടങ്ങി. ഇത്തവണയും പന്തിന് ക്യാച്ച്. പിന്നീട് പോപ്പ് - റൂട്ട് സഖ്യം ആദ്യ സെസഷനില്‍ വിക്കറ്റ് പോവാതെ കാത്തു. ഇരുവരും ഇതുവരെ 39 റണ്‍സ് കൂട്ടി ചേര്‍ത്തിട്ടുണ്ട്.
നേരത്തെ, ഒരേയൊരു മാറ്റം മാത്രമാണ് ഇന്ത്യ വരുത്തിയത്. ബുമ്ര തിരിച്ചെത്തി. ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങാതിരുന്ന കരുണ്‍ നായരെ നിലനിര്‍ത്തിയപ്പോള്‍ സായ് സുദര്‍ശന് മൂന്നാം ടെസ്റ്റിലും അവസരം ലഭിച്ചില്ല. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 336 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി.