/kalakaumudi/media/media_files/2025/07/16/mccullam-2025-07-16-19-52-23.webp)
MCCULLAM
ലണ്ടന്‍: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം വാലറ്റത്തിന്റെ പിന്തുണയോടെ രവീന്ദ്ര ജഡേജ നടത്തിയ ചെറുത്തുനില്‍പ്പ് നീണ്ടുപോകുന്നതിനിടെ, ഇന്ത്യന്‍ താരങ്ങളെ സ്ലെജ് ചെയ്യാന്‍ ആവശ്യപ്പെടുന്ന ഇംഗ്ലണ്ട് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ദൃശ്യങ്ങള്‍ വൈറല്‍. ലോഡ്‌സില്‍ നടന്ന മത്സരത്തിന്റെ അവസാന ദിനം 193 റണ്‍സുമായി ബാറ്റു ചെയ്ത ഇന്ത്യ, വാലറ്റത്ത് നടത്തിയ അസാമാന്യ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ട് ക്യാംപില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.
ആദ്യം ജസ്പ്രീത് ബുമ്രയ്ക്കൊപ്പവും പിന്നീട് മുഹമ്മദ് സിറാജിനൊപ്പവും രവീന്ദ്ര ജഡേജ പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുകളാണ് ഇംഗ്ലിഷ് ക്യാംപില്‍ പരിഭ്രാന്തി പരത്തിയത്. ഇതിനിടെയാണ്, സ്ലെജിങ് തന്ത്രം കൂടി പ്രയോഗിക്കാന്‍ ബ്രണ്ടന്‍ മക്കല്ലം ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടത്.
ലോഡ്‌സ് ടെസ്റ്റിന്റെ അവസാന ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സുമായാണ് ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. ക്രീസില്‍ കെ.എല്‍. രാഹുലും ഋഷഭ് പന്തും. അഞ്ചാം ദിനത്തിലെ നാലാം ഓവറില്‍ത്തന്നെ ജോഫ്ര ആര്‍ച്ചര്‍ ഋഷഭ് പന്തിനെ പുറത്താക്കിയതോടെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു. പിന്നാലെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന് വിക്കറ്റ് സമ്മാനിച്ച് കെ.എല്‍. രാഹുലും പുറത്തായി
രാഹുല്‍ പുറത്തായതിനു പിന്നാലെ റെഡ്ഡിക്കു മുന്‍പേ സ്ഥാനക്കയറ്റം നല്‍കി ഇന്ത്യ വാഷിങ്ടന്‍ സുന്ദറിനെയാണ് ഇറക്കിയത്. രാഹുല്‍ പുറത്തായി പവലിയനിലേക്ക് മടങ്ങുകയും വാഷിങ്ടന്‍ സുന്ദര്‍ ബാറ്റിങ്ങിനായി ക്രീസിലേക്കു വരികയും ചെയ്യുന്നതിനിടെയാണ്, ക്യാമറക്കണ്ണുകള്‍ ഇംഗ്ലിഷ് ക്യാംപില്‍ മുഖ്യ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിലേക്ക് തിരിഞ്ഞത്.