ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് അശ്വിന്‍

കുല്‍ദീപ് യാദവിനെ നാലാം ടെസ്റ്റില്‍ കളിപ്പിക്കണണെന്ന് ഒരുപാട് നേര്‍ നിര്‍ദേശിക്കുന്നത് കണ്ടു. എന്നാല്‍ കുല്‍ദീപിനെ കളിപ്പിച്ചാല്‍ വാഷിംഗ്ടണ്‍ സുന്ദറിനെ പുറത്തിരുത്തേണ്ടിവരും.

author-image
Jayakrishnan R
New Update
ashwin test

മാഞ്ചസ്റ്റര്‍:ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ മാഞ്ചസ്റ്ററില്‍ തുടക്കമാകാനിരിക്കെ ഇന്ത്യന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ അഴിച്ചുപണി നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. പരിക്കുമൂലം നാലാം ടെസ്റ്റില്‍ നിന്ന് നിതീഷ് കുമാര്‍ റെഡ്ഡിയും അര്‍ഷ്ദീപ് സിംഗും പുറത്തായിരുന്നു. മറ്റൊരു പേസറായ ആകാശ് ദീപും പരിക്കിന്റെ പിടിയിലാണ്. മൂന്നാം ടെസ്റ്റില്‍ കീപ്പിംഗിനിടെ പരിക്കേറ്റ റിഷഭ് പന്ത് ബാറ്ററായി മാത്രമാകും കളിക്കുക എന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് അശ്വിന്‍ ഇന്ത്യന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ അഴിച്ചുപണി നിര്‍ദേശിച്ചിരിക്കുന്നത്.

കുല്‍ദീപ് യാദവിനെ നാലാം ടെസ്റ്റില്‍ കളിപ്പിക്കണണെന്ന് ഒരുപാട് നേര്‍ നിര്‍ദേശിക്കുന്നത് കണ്ടു. എന്നാല്‍ കുല്‍ദീപിനെ കളിപ്പിച്ചാല്‍ വാഷിംഗ്ടണ്‍ സുന്ദറിനെ പുറത്തിരുത്തേണ്ടിവരും. വാഷിംഗ്ടണ്‍ സുന്ദറിന്റെ ബാറ്റിംഗില്‍ ടീം മാനേജ്‌മെന്റിന് അത്രക്ക് വിശ്വാസമുണ്ടെങ്കില്‍ കരുണ്‍ നായര്‍ക്ക് പകരം സുന്ദറിനെ മൂന്നാം നമ്പറിലേക്ക് പ്രമോട്ട് ചെയ്യാവുന്നതാണ്. ഞാനായിരുന്നെങ്കില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ എന്തായാലും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കും. ജഡേജയും ടീമിലുണ്ടാകും.

നിതീഷ് കുമാറിന്റെ പകരക്കാരനായി ഷാര്‍ദ്ദുല്‍ താക്കൂറിനെയാണ് പേസ് ഓള്‍ റൗണ്ടറെന്ന നിലയില്‍ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതെങ്കിലും അതിന് പകരം സായ് സുദര്‍ശനെയോ ധ്രുവ് ജുറെലിനെയോ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കും. ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്ററെ ഉള്‍പ്പെടുത്തി രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാനാണ് താന്‍ ശ്രമിക്കുകയെന്നും അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റില്‍ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന താരമാണ് വാഷിംഗ്ടണ്‍ സുന്ദര്‍. മികച്ച സാങ്കേതിക്കതികവുള്ള ബാറ്ററായ സുന്ദര്‍ ഇതുവരെ കളിച്ച 11 ടെസ്റ്റില്‍ 38 റണ്‍സ് ശരാശരിയില്‍ 545 റണ്‍സും 30 വിക്കറ്റും നേടിയിട്ടുണ്ട്.ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ജാമി സ്മിത്ത് എന്നിവരുടെ ഉള്‍പ്പെടെ 22 റണ്‍സ് വഴങ്ങി നാലു വിക്കറ്റ്  സുന്ദര്‍ നേടിയിരുന്നു .

cricket sports