പന്തിനു പകരം ഇഷാന്‍ കിഷന്‍ വരില്ല; തമിഴ്‌നാടിന്റെ താരത്തിന് അവസരം

ഈ സാഹചര്യത്തിലാണ് ജഗദീശനെ ടീമിലേക്കു വിളിപ്പിച്ചത്. എന്നാല്‍ പന്തിനു പകരം ആദ്യ ഇന്നിങ്‌സില്‍ കീപ്പറായ ധ്രുവ് ജുറേല്‍ തന്നെയായിരിക്കും അഞ്ചാം ടെസ്റ്റിലെ ഒന്നാം വിക്കറ്റ് കീപ്പര്‍ എന്നാണ് സൂചന.

author-image
Jayakrishnan R
New Update
N JAGADEESAN



 

ലണ്ടന്‍: ഋഷഭ് പന്തിനു പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്‍.ജഗദീശനെ ടീമില്‍ ഉള്‍പ്പെടുത്തി. പ്രത്യേക ഷൂസ് അണിഞ്ഞാണ് പന്ത് ഇന്നലെ ബാറ്റിങ്ങിനായി തിരിച്ചെത്തിയത്. സ്‌കാനിങ്ങില്‍ കാലിനു പൊട്ടലുണ്ടെന്ന് കണ്ടെത്തിയതോടെ അഞ്ചാം ടെസ്റ്റില്‍  താരത്തിന് വിശ്രമം അനുവദിച്ചേക്കും.

ഈ സാഹചര്യത്തിലാണ് ജഗദീശനെ ടീമിലേക്കു വിളിപ്പിച്ചത്. എന്നാല്‍ പന്തിനു പകരം ആദ്യ ഇന്നിങ്‌സില്‍ കീപ്പറായ ധ്രുവ് ജുറേല്‍ തന്നെയായിരിക്കും അഞ്ചാം ടെസ്റ്റിലെ ഒന്നാം വിക്കറ്റ് കീപ്പര്‍ എന്നാണ് സൂചന. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാട് താരമായ ഇരുപത്തിയൊന്‍പതുകാരന്‍ ജഗദീശന്‍ ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. പന്തിനു പകരം ഇഷാന്‍ കിഷനെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം ജഗദീശന് നറുക്കുവീണു.

നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചറി നേടിയ ഋഷഭ് പന്ത് 75 പന്തുകളില്‍ 54 റണ്‍സടിച്ചു. ആദ്യ ദിവസം പരുക്കേറ്റു പുറത്തായ ഋഷഭ് പന്ത്, രണ്ടാം ദിനം വീണ്ടും ബാറ്റിങ്ങിനിറങ്ങി അര്‍ധ സെഞ്ചറി തികച്ച ശേഷമാണു പുറത്തായത്. 113-ാം ഓവറില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ഋഷഭ് ഔട്ട് ആവുകയായിരുന്നു. കാലിലെ പരുക്കുമൂലം ഓടാന്‍ സാധിക്കാതിരുന്ന പന്ത്, സിംഗിള്‍ ഉപേക്ഷിച്ച് ബൗണ്ടറികളിലൂടെ സ്‌കോര്‍ നേടാനാണ് ശ്രമിച്ചത്. ബോഡി ലൈന്‍ ബൗണ്‍സറുകളും യോര്‍ക്കറുകളുമായി ഇംഗ്ലിഷ് ബോളര്‍മാര്‍ പന്തിനെ പലകുറി പരീക്ഷിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച ഇന്ത്യന്‍ താരം അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കി.

 

cricket sports