/kalakaumudi/media/media_files/2025/07/30/gambhir-vs-curator-2025-07-30-19-03-29.webp)
ലണ്ടന്‍: ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടീമുകള്‍. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് ഇംഗ്ലണ്ട് മുന്നിലാണ്. വ്യാഴാഴ്ച ഓവല്‍ സ്റ്റേഡിയത്തിലാണ് അവസാന മത്സരം നടക്കുന്നത്. ഇതിനിടെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും ഓവല്‍ സ്റ്റേഡയിത്തിന്റെ ചീഫ് ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസും തമ്മില്‍ ചൂടേറിയ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. പരിശീലനത്തിനിടെ ലീ ഫോര്‍ട്ടിസിനോട് 'ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് നിങ്ങള്‍ പറയേണ്ട' എന്ന് ഗംഭീര്‍ പറയുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
പരിശീലനത്തിനിടെ അസ്വസ്ഥനായ ഗംഭീര്‍ ക്യുറേറ്ററുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെയും ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ നിതാന്‍ഷു കൊട്ടക് രംഗം ശാന്തമാക്കുന്നതിന്റെയും വീഡിയോ ആണ് പുറത്തു വന്നിട്ടുള്ളത്.
'ഇത് എനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടി വരും' എന്ന് ഫോര്‍ട്ടിസ് ഗംഭീറിനോട് പറഞ്ഞതോടെയാണ് തര്‍ക്കം ആരംഭിച്ചത്.
'നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ളത് എന്താണോ അത് പോയി ചെയ്യൂ' എന്ന് പറഞ്ഞു.
ഈ ഘട്ടത്തിലാണ് നിതാന്‍ഷു ഇടപെടല്‍ നടത്തിയത്. ഫോര്‍ട്ടിസിനെ പിടിച്ചുമാറ്റി 'ഞങ്ങള്‍ ഒന്നും നശിപ്പിക്കില്ല' എന്ന് പറയുന്നത് കേള്‍ക്കാം. ബൗളിങ് പരിശീലകന്‍ മോനി മോര്‍ക്കല്‍, സഹപരിശീലകനും മറ്റു സപ്പോര്‍ട്ടിഫ് സ്റ്റാഫുകളും ഈ ഘട്ടത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.