/kalakaumudi/media/media_files/2025/06/21/ind-vs-eng-2025-06-21-21-33-00.webp)
ind vs eng
ഓവല്‍:ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ഇന്ന് ഓവലില്‍ തുടക്കമാവും. പരമ്പര സമനിലയാക്കാന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ജയത്തോളംപോന്ന സമനില പൊരുതിനേടിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഓവലില്‍ ജയിച്ച് പരമ്പര സമനിലയാക്കുകയാണ് ശുഭ്മന്‍ ഗില്ലിന്റെയും സംഘത്തിന്റെയും ലക്ഷ്യം. റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പാണ്. റിഷഭിന് പകരം ധ്രുവ് ജുറല്‍ ടീമിലെത്തും.
മൂന്നാം നമ്പര്‍ ബാറ്ററുടെ സ്ഥിരതയില്ലായ്മ ആശങ്കയാണെങ്കിലും ടോപ് ഓര്‍ഡറില്‍ മാറ്റമുണ്ടാവില്ല. ബുമ്രയ്ക്ക് പകരം ആകാശ് ദീപ് ആണ് മുഹമ്മദ് സിറാജിന്റെ ബൗളിംഗ് പങ്കാളി.
അന്‍ഷുല്‍ കംബോജിന് പകരം അരങ്ങേറ്റക്കാരന്‍ അര്‍ഷ്ദീപ് സിങ്ങും ഷാര്‍ദുല്‍ താക്കൂറിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവും ഇലവനില്‍ ഇടം നേടി
25കാരനായ അര്‍ഷ്ദീപ് 63 ടി20 മത്സരങ്ങളിലും ഒന്‍പത് ഏകദിനങ്ങളിലും ഇന്ത്യക്കായി പന്തെറിഞ്ഞിട്ടുണ്ട്. ഇന്ത്യ ചാമ്പ്യന്‍മാരായ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ 17 വിക്കറ്റെടുത്ത അര്‍ഷ്ദീപ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു.
ഓവലിലെ അവസാന പത്ത് ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ 80 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഈ ചരിത്രം കുല്‍ദീപ് യാദവിന് അനുകൂലമാവും.
പരമ്പരയില്‍ 2-1ന് മുന്നിലുളള ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ജെയ്മി ഒവേര്‍ട്ടനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെന്‍ സ്റ്റോക്‌സിന് പരിക്കുളള്ളതിനാലാണ് പേസ് ഓള്‍ റൗണ്ടര്‍ കൂടിയായ ഓവര്‍ടണെ ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തിയത്. ഇംഗ്ലണ്ടിനായി മൂന്ന് വര്‍ഷം മുമ്പ് ഒരേയൊരു ടെസ്റ്റില്‍ മാത്രമാണ് ഓവര്‍ടണ്‍ കളിച്ചത്.