/kalakaumudi/media/media_files/2025/08/03/team-india-2025-08-03-17-21-05.webp)
കെന്നിങ്ടണ്‍: പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരേ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റുകള്‍ നഷ്ടമായി.
അര്‍ധ സെഞ്ചുറി തികച്ച ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെയും ക്യാപ്റ്റന്‍ ഒലി പോപ്പിന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നാലാം ദിനം ആദ്യ സെഷനില്‍ നഷ്ടമായത്. 83 പന്തില്‍ നിന്ന് ആറു ബൗണ്ടറിയടക്കം 54 റണ്‍സെടുത്ത ഡക്കറ്റിനെ പ്രസിദ്ധ് കൃഷ്ണ സ്ലിപ്പില്‍ കെ.എല്‍ രാഹുലിന്റെ കൈയിലെത്തിക്കുകയായിരുന്നു. പിന്നാലെ 34 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത പോപ്പിനെ സിറാജ് വിക്കറ്റിനു മുന്നില്‍ കുടുക്കി.
നിലവില്‍ മൂന്നിന് 106 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ക്യാപ്റ്റന്‍ ഒലി പോപ്പും ജോ റൂട്ടുമാണ് ക്രീസില്‍.
ഓപ്പണര്‍ സാക് ക്രോളിയെ (14) മൂന്നാം ദിനത്തിലെ അവസാന പന്തില്‍ മുഹമ്മദ് സിറാജ് പുറത്താക്കിയിരുന്നു.