കുമാര്‍ സംഗക്കാരയെ മറികടന്ന്  ജോ റൂട്ട്; ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളില്‍ നാലാം സ്ഥാനത്ത്

ഇന്ത്യക്കെതിരെ മാത്രം ഏറ്റവും കൂടുതല്‍ സെഞ്ചുറികളുള്ള താരം കൂടിയാണ് റൂട്ട്. 11 സെഞ്ചുറി നേടിയ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ് റൂട്ടിന് പിറകില്‍.

author-image
Jayakrishnan R
New Update
joe root

joe root



ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ 13-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഓവലില്‍ ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റിലാണ് റൂട്ട് സെഞ്ചുറി നേടിയത്. ഇതോടെ ചില നേട്ടങ്ങളും റൂട്ടിനെ തേടിയെത്തി. ടെസ്റ്റ് കരയിറില്‍ തന്റെ 39-ാം സെഞ്ചുറിയാണ് റൂട്ട് പൂര്‍ത്തിയാക്കിയത്. നിലവില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയതാരങ്ങളില്‍ മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയെ മറികടന്നു റൂട്ട്. 38 സെഞ്ചുറികളാണ് സംഗക്കാരയുടെ പേരിലുള്ളത്. ഇനി റിക്കി പോണ്ടിംഗ് (41), ജാക്വസ് കാലിസ് (45), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (51) എന്നിവരണ് റൂട്ടിന് മൂന്നിലുള്ളത്.

ഇന്ത്യക്കെതിരെ മാത്രം ഏറ്റവും കൂടുതല്‍ സെഞ്ചുറികളുള്ള താരം കൂടിയാണ് റൂട്ട്. 11 സെഞ്ചുറി നേടിയ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ് റൂട്ടിന് പിറകില്‍. ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരങ്ങളില്‍ റൂട്ട് രണ്ടാം സ്ഥാനം പങ്കിടുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 13 സെഞ്ചുറികള്‍ നേടിയ സുനില്‍ ഗവാസ്‌ക്കറാണ് റൂട്ടിനൊപ്പം. ഇക്കാര്യത്തില്‍ ഇംഗ്ലണ്ടിനെതിരെ 19 സെഞ്ചുറി നേടിയ ഡോണ്‍ ബ്രാഡ്മാന്‍ ഒന്നാമത്. ഓസീസിനെതിരെ 12 സെഞ്ചുറി നേടിയ ജാക്ക് ഹോബ്സ്, ഇംഗ്ലണ്ടിനെതിരെ 12 സെഞ്ചുറി നേടിയ സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ പിന്നില്‍.

നേരത്തെ, ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ തവണ 500+ റണ്‍സ് നേടുന്ന താരമായിരുന്നു റൂട്ട്. മൂന്ന് തവണ അദ്ദേഹം ഇന്ത്യക്കെതിരെ 500ലധികം റണ്‍സ് നേടി. എവര്‍ട്ടണ്‍ വീകെസ് (വെസ്റ്റ് ഇന്‍ഡീസ്), സഹീര്‍ അബ്ബാസ് (പാകിസ്ഥാന്‍), യൂനിസ് ഖാന്‍ (പാകിസ്ഥാന്‍), ഗാരി സോബേഴ്‌സ് (വെസ്റ്റ് ഇന്‍ഡീസ്), റിക്കി പോണ്ടിംഗ് (ഓസ്‌ട്രേലിയ) എന്നിവരെയാണ് റൂട്ട് മറികടന്നത്. അഞ്ച് പേരും രണ്ട് തവണ 500+ സ്‌കോര്‍ നേടിയിട്ടുണ്ട്. ഇത്തവണത്തെ ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയ്ക്ക് മറ്റൊരു പ്രത്യേകതയുണ്ട്.

ഏറ്റവും കൂടുതല്‍ 300+ സ്‌കോറുകള്‍ പിറക്കുന്ന പരമ്പരകളില്‍ ഒന്നാണിത്. 14 തവണ 300 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സ്‌കോര്‍ വന്നു. ഇക്കാര്യത്തില്‍ 1928-29 ആഷസിനൊപ്പമാണിത്. അന്നും 14 തവണ 300+ സ്‌കോറുകള്‍ പിറന്നിരുന്നു.

cricket sports