/kalakaumudi/media/media_files/2025/07/03/shubhman-gill-2025-07-03-20-21-15.webp)
shubhman gill
ബര്‍മിംഗ്ഹാം:ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കന്നി ഡബിള്‍ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ കുതിക്കുന്നു. രണ്ടാം ദിനം 310-5 എന്ന സ്‌കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 496 റണ്‍സെന്ന നിലയിലാണ്. 222 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 23 റണ്‍സോടെ വാഷിംഗ്ടണ്‍ സുന്ദറും ക്രീസില്‍. 89 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. ജോഷ് ടങ് ആണ് ജഡേജയെ മടക്കിയത്.
രണ്ടാം ദിനം ലഞ്ചിനുശേഷമുള്ള രണ്ടാം സെഷനിലാണ് ഗില്‍ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി തികച്ചത്. 311 പന്തില്‍ 21 ഫോറും രണ്ട് സിക്‌സും പറത്തിയാണ് ഗില്‍ ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
വിരാട് കോലിക്ക് ശേഷം വിദേശത്ത് ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടവും ഗില്‍ ഇന്ന് സ്വന്തമാക്കി. ഇന്ത്യക്കായി ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ നായകനാണ് 25കാരനായ ഗില്‍.1964ല്‍ 23 വയസില്‍ ഇംഗ്ലണ്ടിനെതിരെ ഡബിള്‍ സെഞ്ചുറി നേടിയ മന്‍സൂര്‍ അലി ഖാന്‍ പട്ടോഡിയാണ് ഏറ്റവും പ്രായം കുറഞ്ഞ നായകന്‍.