/kalakaumudi/media/media_files/2025/12/06/jais1-2025-12-06-21-34-08.jpg)
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 9 വിക്കറ്റ് ജയം. 271 റണ്‍സ് പിന്തുടരുന്ന ഇന്ത്യ 39.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്നു ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ഏകദിനം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു ജയം.
അര്‍ധ സെഞ്ചറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മയാണു പുറത്തായത്. 121 പന്തില്‍ രണ്ടു സിക്സും 12 ഫോറുമുള്‍പ്പെടെ 116 റണ്‍സുമായി യശസ്വി ജയ്‌സ്വാളും 73 പന്തില്‍ മൂന്നു സിക്സും ഏഴു ഫോറുമുള്‍പ്പെടെ 75 റണ്‍സുമായി വിരാട് കോലിയുമാണ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്. 73 പന്തില്‍ മൂന്ന് സിക്‌സും ഏഴു ഫോറുമുള്‍പ്പടെ 75 റണ്‍സെടുത്ത രോഹിത് ശര്‍മയാണു പുറത്തായത്. സ്പിന്നര്‍ കേശവ് മഹാരാജിന്റെ പന്തില്‍ മാത്യു ബ്രീറ്റ്‌സ്‌കി ക്യാച്ചെടുത്താണ് രോഹിതിനെ മടക്കിയത്. രോഹിത് ജയ്‌സ്വാള്‍ കൂട്ടുകെട്ട് 155 പന്തില്‍ 155 റണ്‍സും ജയ്‌സ്വാള്‍ കോലി സഖ്യം 84 പന്തില്‍ നിന്ന് 116 റണ്‍സും അടിച്ചുകൂട്ടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 47.5 ഓവറില്‍ 270 റണ്‍സെടുത്തു പുറത്തായി. ഓപ്പണര്‍ ക്വിന്റന്‍ ഡികോക്ക് സെഞ്ചറി നേടി പുറത്തായി. ഇന്ത്യയ്ക്കായി പേസര്‍ പ്രസിദ്ധ് കൃഷ്ണയും സ്പിന്നര്‍ കുല്‍ദീപ് യാദവും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി തിളങ്ങി. 89 പന്തുകള്‍ നേരിട്ട ക്വിന്റന്‍ ഡികോക്ക് 106 റണ്‍സെടുത്തു. ആറു സിക്‌സുകളും എട്ടു ഫോറുകളും താരം ബൗണ്ടറി കടത്തി. ക്യാപ്റ്റന്‍ ടെംബ ബാവുമ (67 പന്തില്‍ 48), ഡെവാള്‍ഡ് ബ്രെവിസ് (20 പന്തില്‍ 29), മാത്യു ബ്രീറ്റ്‌സ്‌കി (23 പന്തില്‍ 24) എന്നിവരാണു ദക്ഷിണാഫ്രിക്കയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഒരു ഘട്ടത്തില്‍ 300ന് മുകളില്‍ പോകുമെന്നു കരുതിയ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍, കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയതിലൂടെ ഇന്ത്യന്‍ ബോളര്‍മാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.
സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സെത്തിയപ്പോള്‍ തന്നെ ഓപ്പണര്‍ റയാന്‍ റിക്കിള്‍ട്ടനെ പുറത്താക്കി അര്‍ഷ്ദീപ് സിങ് ഇന്ത്യയ്ക്കു മികച്ച തുടക്കം സമ്മാനിച്ചതാണ്. എന്നാല്‍ ക്വിന്റന്‍ ഡി കോക്കും ടെംബ ബാവുമയും ചേര്‍ന്നകോടെ കളി തിരിഞ്ഞു. 19 ഓവറില്‍ ദക്ഷിണാഫ്രിക്ക 100 പിന്നിട്ടു. സ്‌കോര്‍ 114 ല്‍ നില്‍ക്കെ ബാവുമയെ സ്പിന്നര്‍ രവീന്ദ്ര ജഡേജ വിരാട് കോലിയുടെ കൈകളിലെത്തിച്ചു. 113 റണ്‍സ് കൂട്ടുകെട്ടാണ് ഡി കോക്ക് ബാവുമ സഖ്യം കൂട്ടിച്ചേര്‍ത്തത്. പിന്നാലെയെത്തിയ മാത്യു ബ്രീറ്റ്‌സ്‌കിയും ഡികോക്കിനു മികച്ച പിന്തുണയേകി. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് ബ്രീറ്റ്‌സ്‌കി മടങ്ങിയത്. 80 പന്തുകളില്‍ ഡികോക്ക് സെഞ്ചറിയിലെത്തി. എയ്ഡന്‍ മാര്‍ക്രമിനെ (ഒന്ന്)യും പ്രസിദ്ധ് കൃഷ്ണ പുറത്താക്കി.
33ാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയുടെ തന്നെ പന്തില്‍ ക്വിന്റന്‍ ഡികോക്ക് പുറത്തായതോടെ കളിയുടെ ഗതി മാറി. പിന്നാലെയെത്തിയ മധ്യനിരയിലെ ഡെവാള്‍ഡ് ബ്രെവിസ്, മാര്‍കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ് എന്നിവരെ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് അനുവദിച്ചില്ല. വാലറ്റത്ത് 20 റണ്‍സെടുത്ത കേശവ് മഹാരാജൊഴികെ മറ്റുള്ള താരങ്ങള്‍ അതിവേഗം മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 270ന് പുറത്ത്. രവീന്ദ്ര ജഡേജയും അര്‍ഷ്ദീപ് സിങ്ങും ഓരോ വിക്കറ്റുവീതവും നേടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
