/kalakaumudi/media/media_files/2025/09/25/k-l-rahul-2025-09-25-18-32-40.jpg)
ലഖ്നൗ: ഓസ്ട്രേലിയ എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റ് പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനു വിജയ പ്രതീക്ഷ. ഓസ്ട്രേലിയ മുന്നില്‍ വച്ച 412 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറില്‍ നില്‍ക്കുന്നു. ഒരു ദിവസവും 8 വിക്കറ്റും കൈയിലിരിക്കെ ഇന്ത്യക്ക് 243 റണ്‍സ് കൂടി വേണം.
ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 420 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 185 റണ്‍സും സ്വന്തമാക്കി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സില്‍ 194 റണ്‍സില്‍ അവസാനിച്ചിരുന്നു.
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്കായി ഓപ്പണര്‍ കെഎല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി. താരം 74 റണ്‍സില്‍ നില്‍ക്കെ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. സഹ ഓപ്പണര്‍ നാരായണ്‍ ജഗദീശന്‍ 36 റണ്‍സില്‍ പുറത്തായി.
കളി നിര്‍ത്തുമ്പോള്‍ 44 റണ്‍സുമായി സായ് സുദര്‍ശനും 1 റണ്ണുമായി മാനവ് സുതറുമാണ് ക്രീസില്‍. ദേവ്ദത്ത് പടിക്കല്‍ 5 റണ്‍സുമായി മടങ്ങി. ഒന്നാം ഇന്നിങ്സിലും സായ് സുദര്‍ശനാണ് ഇന്ത്യക്കായി തിളങ്ങിയത്. താരം 75 റണ്‍സ് കണ്ടെത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
