ഇന്ത്യ എ പരാജയത്തിലേക്ക്

ആദ്യ ഇന്നിംഗ്‌സില്‍ 62 റണ്‍സിന്റെ നിര്‍ണായക ലീഡ് വഴങ്ങിയ ഇന്ത്യ എ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ച്ചയിലാണ്. 73 റണ്‍സെടുക്കുന്നതിടെ ഇന്ത്യയുടെ അഞ്ചു മുന്‍നിര വിക്കറ്റുകള്‍ കടപുഴകി.

author-image
Prana
New Update
prasidh krishna

മെല്‍ബണില്‍ നടക്കുന്ന രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ആസ്‌ട്രേലിയ എ ടീമിനെതിരേ ഇന്ത്യ എ പരാജയത്തിലേക്ക്. ആദ്യ ഇന്നിംഗ്‌സില്‍ 62 റണ്‍സിന്റെ നിര്‍ണായക ലീഡ് വഴങ്ങിയ ഇന്ത്യ എ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ച്ചയിലാണ്. 73 റണ്‍സെടുക്കുന്നതിടെ ഇന്ത്യയുടെ അഞ്ചു മുന്‍നിര വിക്കറ്റുകള്‍ കടപുഴകി. ആകെ 11 റണ്‍സിന്റെ ലീഡ് മാത്രമാണിപ്പോള്‍ ഇന്ത്യ എയ്ക്കുള്ളത്. സ്‌കോര്‍: ഇന്ത്യ എ -161, 5ന് 73. ആസ്‌ട്രേലിയ എ-223. രണ്ടാം ഇന്നിംഗ്‌സില്‍ ഓപ്പണര്‍മാരായ അഭിമന്യു ഈശ്വരന്‍ 17, കെ.എല്‍. രാഹുല്‍ 10 റണ്‍സെടുത്ത് പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. തുടര്‍ന്നെതിയ സായ് സുദര്‍ശന് മൂന്നും ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്‌വാദിന് 11ഉം ദേവ്ദത്ത് പടിക്കലിന് ഒരു റണ്ണും മാത്രമേ എടുക്കാനായുള്ളൂ. ഇന്ന് കളി അവസാനിക്കുമ്പോള്‍ 19 റണ്ണുമായി ധ്രുവ് ജുറെലും ഒന്‍പത് റണ്ണെടുത്ത് നിതീഷ്‌കുമാര്‍ റെഡ്ഡിയുമാണ് ക്രീസില്‍. ഓസീസിനായി നതാന്‍ മക്ആന്‍ഡ്രൂവും ബ്യൂ വെബ്‌സ്റ്ററും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ മാര്‍കസ് ഹാരിസ് പൊരുതി നേടിയ 74 റണ്ണിന്റെ പിന്‍ബലത്തിലാണ് ആസ്‌ട്രേലിയ എ 223 റണ്‍സെടുത്തത്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ നാലും മുകേഷ് കുമാര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

cricket india australia