ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര നവംബറില്‍; അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുത്തി

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം നവംബറില്‍ തുടക്കമാകും. 2024 നവംബര്‍ 22ന് പെര്‍ത്തിാലണ് പര്യടനം ആരംഭിക്കുന്നത്. 1991-1992ന് ശേഷം ആദ്യമായാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ അഞ്ച് മത്സര പരമ്പരയില്‍ ഏറ്റുമുട്ടുന്നത്.

author-image
Athira Kalarikkal
New Update
india v/s australia

ഫയല്‍ ഫോട്ടോ

Listen to this article
0.75x 1x 1.5x
00:00 / 00:00

 

സിഡ്‌നി : ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം നവംബറില്‍ തുടക്കമാകും. 2024 നവംബര്‍ 22ന് പെര്‍ത്തിാലണ് പര്യടനം ആരംഭിക്കുന്നത്. 1991-1992ന് ശേഷം ആദ്യമായാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ അഞ്ച് മത്സര പരമ്പരയില്‍ ഏറ്റുമുട്ടുന്നത്. മുന്‍പ് നടന്ന മത്സരങ്ങളെല്ലാം മൂന്ന് മത്സരങ്ങളോ നാല് മത്സരങ്ങളോ അടങ്ങുന്നതായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പര ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്നതിലും നിര്‍ണായകമായിരിക്കും.

നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതും ഓസ്‌ട്രേലിയ രണ്ടാമതുമാണ്. രണ്ട് പ്രാവശ്യവും ഇന്ത്യ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഹാട്രിക് പരമ്പരനേട്ടമായിരിക്കും ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത്. നവെബര്‍ 22 മുതല്‍ 26 വരെ പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം ഡിസംബര്‍ ആറ് മുതല്‍ 10വരെ അഡ്ലെയ്ഡില്‍ രണ്ടാം ടെസ്റ്റ് നടക്കും. ഇത് ഡേ-നൈറ്റ് ടെസ്റ്റായിരിക്കും.

14 മുതല്‍ 18വരെ ബ്രിസ്‌ബേനിലെ ഗാബയിലാണ് മൂന്നാം ടെസ്റ്റ്. കഴിഞ്ഞ തവണ ഗാബ ടെസ്റ്റ് ജയിച്ചാണ് ഇന്ത്യ അജിങ്ക്യാ രഹാനെയുടെ നേതൃത്വത്തില്‍ ഓസീസില്‍ പരമ്പര നേടിയത്. ബോക്‌സിം ഡേ ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ മെല്‍ബണിലാണ് നടക്കുക. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് 2025 ജനുവരി ഏഴ് മുതല്‍ സിഡ്‌നിയില്‍ നടക്കും. 

തുടര്‍ച്ചയായ നാല് തവണയും വിജയിച്ച് ഇന്ത്യയ്ക്ക് ഓസിസിന് മേല്‍ ആധിപത്യമുണ്ട്. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്കൊപ്പം തന്നെ ഡിസംബറില്‍ വനിതാ ടീം ഓസ്‌ട്രേലിയയില്‍ മൂന്ന് ഏക ദിനങ്ങളടങ്ങിയ പരമ്പരയിലും കളിക്കും. ഡിസംബര്‍ 5,8,11 തീയതികളിലായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്.

 

 

india australia test series