ഇന്ത്യ- ഓസ്‌ട്രേലിയ മത്സരങ്ങളുടെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു;

 ഒക്ടോബര്‍ 19ന് പെര്‍ത്ത് ഏകദിനത്തോടെ ആരംഭിക്കുന്ന പര്യടനം നവംബര്‍ 8ന് ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന ട്വന്റി20 മത്സരത്തോടെ സമാപിക്കും.

author-image
Jayakrishnan R
New Update
india

 

 

 

മെല്‍ബണ്‍ : ഒക്ടോബര്‍ - നവംബറില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ ടീമിന്റെ രണ്ടു മത്സരങ്ങളുടെ ടിക്കറ്റ് പൂര്‍ണമായും വിറ്റുതീര്‍ന്നു. സിഡ്‌നി ഏകദിനത്തിന്റെയും കാന്‍ബറ ട്വന്റി20യുടെയും ടിക്കറ്റുകളാണ് 4 മാസം മുന്‍പേ വിറ്റുതീര്‍ന്നത്. 

 ഒക്ടോബര്‍ 19ന് പെര്‍ത്ത് ഏകദിനത്തോടെ ആരംഭിക്കുന്ന പര്യടനം നവംബര്‍ 8ന് ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന ട്വന്റി20 മത്സരത്തോടെ സമാപിക്കും. 3 ഏകദിനങ്ങളും 5 ട്വന്റി - - -ട്വന്റി മത്സരങ്ങളുമാണുള്ളത്. ടിക്കറ്റുകളില്‍ 13% ഇന്ത്യന്‍ ടീമിന്റെ ആരാധകരാണ് വാങ്ങിയിട്ടുള്ളത്.

 

cricket sports