ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന് 0-3ൻ്റെ ദയനീയ പരാജയമാണ് നേരിട്ടത്'.ഇപ്പോഴിതാ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഇന്ത്യൻ ടീം ഓസ്‌ട്രേലിയയിൽ എത്തിയിരിക്കുകയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ 5 മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് നടക്കുന്നത്,ആദ്യ മത്സരം നവംബർ 22 ന് പെർത്ത് സ്റ്റേഡിയത്തിൽ നടക്കും.പരമ്പര ആരംഭിക്കുന്നതിന് മുമ്പ്,പെർത്തിലെ WACA സ്റ്റേഡിയത്തിൽ ഇന്ത്യപരിശീലന മത്സരം കളിച്ചു.
പരിശീലന മത്സരത്തിൽ വിരാട് കോഹ്‌ലി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 15 റൺസ് മാത്രമാണ് നേടാനായത്.രണ്ടാം സ്ലിപ്പിൽ ഫാസ്റ്റ് ബൗളർ മുകേഷ് കുമാറിൻ്റെ പന്തിൽ കോലി ക്യാച്ച് നൽകി.ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ 93 റൺസ് മാത്രമാണ് കോഹ്‌ലി നേടിയത്.
ഋഷഭ് പന്തിനും പ്രത്യേകിച്ച് ഒന്നും ചെയ്യാനാകാതെ 19 റൺസെടുത്ത് നിതീഷ് കുമാർ റെഡ്ഡിയുടെ പന്തിൽ പുറത്തായി. പിന്നീട് ധ്രുവ് ജുറലിനെ സ്ലിപ്പിൽ നിതീഷ് പുറത്താക്കി.മൂന്നാം നമ്പറിൽ ഇറങ്ങിയ ശുഭ്‌മാൻ ഗിൽ, രണ്ട് മണിക്കൂറോളം ക്രീസിലുണ്ടായിരുന്നിട്ടും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ ബുദ്ധിമുട്ടി. 28 റൺസെടുത്ത ശുഭ്മാന് നവദീപ് സൈനിയുടെ ഷോർട്ട് ലെങ്ത് പന്തിൽ വിക്കറ്റ് നഷ്ടമായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
