/kalakaumudi/media/media_files/2025/10/19/gill-2025-10-19-09-40-44.jpg)
പെര്‍ത്ത്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് ജയിച്ച ഓസ്‌ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രണ്ട് സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരും ഒരു പേസ് ബൗളിംഗ് ഓള്‍ റൗണ്ടറുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിക്കുന്നു.
പേസര്‍മാരായി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമിലെത്തിയപ്പോള്‍ പേസ് ബൗളിംഗ് ഓള്‍ റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയും സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ഇതോടെ സ്‌പെഷലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.
2015നുശേഷം ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. 2015നുശേഷം നടന്ന മൂന്ന് ഏകദിന പരമ്പരകളില്‍ മൂന്നിലും ഇന്ത്യ തോറ്റിരുന്നു. 2015ല്‍ ധോണിയുടെ നേതൃത്വത്തിലും 2108ലും 2020ലും കോലിക്ക് കീഴിലും ഇന്ത്യ തോറ്റു. ധോണിക്ക് കീഴില്‍ 4-1, കോലിക്ക് കീഴില്‍ 2-1, 2-1 എന്നിങ്ങനെയായിരുന്നു ഇന്ത്യ പരമ്പര കൈവിട്ടത്.
ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവന്‍: ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), മാത്യു ഷോര്‍ട്ട്, ജോഷ് ഫിലിപ്പ്, മാറ്റ് റെന്‍ഷാ, കൂപ്പര്‍ കോണോലി, മിച്ചല്‍ ഓവന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ എല്ലിസ്, മാത്യു കുനെമാന്‍, ജോഷ് ഹേസല്‍വുഡ്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
