പരമ്പര റാഞ്ചാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു; സഞ്ജുവിനെ കാത്ത് ആരാധകര്‍

ശുഭ്മാന്‍ ഗില്ലിനെ ഓപ്പണിങ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള മുറവിളികള്‍ ശക്തമാകുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതകള്‍ വിരളമാണ്. സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനിലേക്ക് വരുമോ എന്നതും ആകാംക്ഷയുണര്‍ത്തുന്ന ചോദ്യമാണ്.

author-image
Biju
New Update
india pak 3

ഗാബ: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര പിടിക്കാനുറച്ച് സൂര്യകുമാര്‍ യാദവും സംഘവും ഇന്ന് ഗാബയില്‍ ഇറങ്ങും. 2-1ന്റെ മുന്‍തൂക്കത്തോടെയാണ് ഇന്ത്യ പരമ്പരയിലെ അവസാന മത്സരത്തിന് ഇറങ്ങുന്നത്. ശുഭ്മാന്‍ ഗില്ലിനെ ഓപ്പണിങ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള മുറവിളികള്‍ ശക്തമാകുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതകള്‍ വിരളമാണ്. സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനിലേക്ക് വരുമോ എന്നതും ആകാംക്ഷയുണര്‍ത്തുന്ന ചോദ്യമാണ്. 

ജിതേഷ് ശര്‍മയാണ് കഴിഞ്ഞ രണ്ട് ട്വന്റി20യിലും വിക്കറ്റ് കീപ്പറായി കളിച്ചത്. 22, 3 എന്നിങ്ങനെയാണ് ജിതേഷിന്റെ സ്‌കോറുകള്‍. ഇതോടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി അവസാന ട്വന്റി20യില്‍ സഞ്ജുവോ ജിതേഷോ എന്ന് തീരുമാനിക്കുക ടീം മാനേജ്‌മെന്റിനും പ്രയാസമാവും. ഗില്‍ സ്‌കോര്‍ ഉയര്‍ത്തുന്നില്ലെങ്കിലും വൈസ് ക്യാപ്റ്റനെ ടീം മാനേജ്‌മെന്റ് പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റാന്‍ സാധ്യതയില്ല. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പര അടുത്ത ആഴ്ച ആരംഭിക്കാനിരിക്കെ ബുമ്രയ്ക്ക് ഗാബയില്‍ വിശ്രമം അനുവദിക്കാനാണ് സാധ്യത. 

ബുമ്രയ്ക്ക് പകരം ഹര്‍ഷിത് റാണ പ്ലേയിങ് ഇലവനിലേക്ക് വന്നേക്കും. നിതീഷ് റെഡ്ഡി, റിങ്കു സിങ് എന്നിവര്‍ക്ക് അവസാന മത്സരത്തില്‍ ടീം മാനേജ്‌മെന്റ് അവസരം നല്‍കാനും സാധ്യതയുണ്ട്. ഇരുവരും വരുന്നതോടെ വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിവരെ മാറ്റി നിര്‍ത്തിയേക്കും. 

ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് 11: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ജിതേഷ് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, റിങ്കു സിങ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി. 

ഓസ്‌ട്രേലിയയുടെ സാധ്യത പ്ലേയിങ് 11; മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), മാത്യു ഷോര്‍ട്ട്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്സ്വെല്‍, ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, സേവിയര്‍ ബാര്‍ട്ട്‌ലെറ്റ്, നാഥന്‍ എലിസ്, ആഡം സാംപ, ബെന്‍ ഡ്വാര്‍ഷുയിസ്.

ഇന്ത്യ ഓസ്‌ട്രേലിയ അഞ്ചാം ട്വന്റി20 മത്സരം എത്ര മണിക്ക് ആരംഭിക്കും? 

 പരമ്പരയിലെ അഞ്ചാം ട്വന്റി20 മത്സരം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45ന് ആരംഭിക്കും. 

ഇന്ത്യ ഓസ്‌ട്രേലിയ അഞ്ചാം ട്വന്റ20 മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് എവിടെ?

അഞ്ചാം ട്വന്റി20 മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കില്‍ കാണാം. 

ഇന്ത്യ ഓസ്‌ട്രേലിയ അഞ്ചാം ട്വന്റി20 മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ? 

ഇന്ത്യ ഓസ്‌ട്രേലിയ അഞ്ചാം ട്വന്റി20 മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാണ്.