IND vs BAN T20 World Cup Warm Up Match
ഇന്ത്യുടെ ലോകകപ്പിന് മുന്‍പുള്ള ഏക സന്നാഹ മത്സരത്തില്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോലി ടീമിനൊപ്പം ചേരാന്‍ വൈകിയിരുന്നു. സഞ്ജു സാംസണ്‍ ആണ് കോലിയ്ക്ക് പകരം ഇന്ന് മത്സരത്തില്‍ ഇറങ്ങുന്നത്.
വിരാട് കോഹ്ലി ഒഴികെയുള്ള ഇന്ത്യന്‍ ടീമിലെ എല്ലാ അംഗങ്ങളും നേരത്തെ തന്നെ എത്തി ടീമിനൊപ്പം അമേരിക്കയിലെത്തി പരിശീലനം നടത്തിയിരുന്നു. ഒരു ദിവസം മാത്രമാണ് കോലി പരിശീലനത്തിന് ഇറങ്ങിയത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം ഇന്ന് രാത്രി 8.00 മണിക്ക് തുടങ്ങും. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണുവാന്‍ സാധിക്കും.