India - Canada match Abandoned
ഫ്‌ലോറിഡ: ടി20 ലോകകപ്പിലെ ഇന്ത്യ-കാനഡ മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു. 8 മണിയ്ക്ക് തുടങ്ങുന്ന മത്സരത്തിന് 7.30ന് ടോസിടേണ്ടതായിരുന്നു. എന്നാല്‍ നനഞ്ഞ ഔട്ട് ഫീല്‍ഡും മൂടിക്കെട്ടിയ അന്തരീക്ഷവും കാരണം വൈകിയിരുന്നു. പിന്നീടാണ് മത്സരം ഉപേക്ഷിച്ചത്. ഔട്ട് ഫീല്‍ഡ് ഉണക്കാനായി ഗ്രൗണ്ട് സ്റ്റാഫ് പരിശ്രമിച്ചെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഏത് സമയത്തും മഴ തിരിച്ചെത്താമെന്നതിനാല്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
സൂപ്പര്‍ 8 ഉറപ്പിച്ചതിനാല്‍ ടീമില്‍ ഇതുവരെ അവസരം കിട്ടാത്ത താരങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കുമോ എന്നായിരുന്നു ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നത്. മലയാളി താരം സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കാണ് ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാത്തത്.