/kalakaumudi/media/media_files/2025/06/21/ind-vs-eng-2025-06-21-21-33-00.webp)
ind vs eng
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്. രണ്ടാം ദിനം 430-3 എന്ന മികച്ച നിലയിലായിരുന്ന ഇന്ത്യക്ക് 24 റണ്‍സടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ കൂടി നഷ്ടമായി . 454-7 എന്ന സ്‌കോറിലാണ് ലഞ്ചിന് പിരിഞ്ഞത്. രണ്ട് റണ്‍സുമായി രവീന്ദ്ര ജഡേജയാണ് ക്രീസില്‍.
147 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും പൂജ്യത്തിന് പുറത്തായ കരുണ്‍ നായരുടെയും 134 റണ്‍സടിച്ച റിഷഭ് പന്തിന്റെയും ഒരു റണ്ണെടുത്ത ഷാര്‍ദ്ദുല്‍ താക്കൂറിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ സെഷനില്‍ നഷ്ടമായത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് നാലു വിക്കറ്റെടുത്തു.