/kalakaumudi/media/media_files/25d5IQu249FN6vGROWT9.jpg)
ദുബായ്: ഇംഗ്ലണ്ടിനെതിരെ ലീഡ്‌സ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ നേട്ടം. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ പന്ത് ഏഴാം സ്ഥാനത്തേക്ക് കയറി. യശസ്വി ജയ്‌സ്വാളാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. നാലാം സ്ഥാനത്താണ് അദ്ദേഹം. ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ജയ്‌സ്വാള്‍ സെഞ്ചുറി നേടിയിരുന്നു. ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. ആദ്യ ആറ് സ്ഥാനങ്ങളില്‍ മാറ്റമൊന്നുമില്ല. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്, ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഓസീസ് താരം സ്റ്റീവന്‍ സ്മിത്ത്, ദക്ഷിണാഫ്രിക്കയുടെ തെംബ ബാവുമ എന്നിവര്‍ജയ്‌സ്വാളിനു പിറകില്‍ അഞ്ചും ആറും സ്ഥാനങ്ങളിലുണ്ട്. തൊട്ടുപ്പിന്നില്‍ പന്ത്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റ് എട്ടാമതെത്തി. അതോടെ ശ്രീലങ്കന്‍ താരം കാമിന്ദു മെന്‍ഡിസ് ഒമ്പതാം സ്ഥാനത്തേക്ക് വീണു. പാകിസ്ഥാന്റെ സൗദ് ഷക്കീലാണ് പത്താമത്. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇംഗ്ലണ്ടിന്റെ ഒല്ലി പോപ്പ് 19-ാമതെത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും നേട്ടമുണ്ടാക്കി. അഞ്ച് സ്ഥാനം മെച്ചപ്പെടുത്തിയ ഗില്‍ 20-ാം സ്ഥാനത്താണ്. ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍ പത്താമതാണ്.
ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ജസ്പ്രിത് ബുമ്ര ഒന്നാമത് തുടരുന്നു. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ, ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, പാക് സ്പിന്നര്‍ നൊമാന്‍ അലി, ഓസീസ് താരങ്ങളായി ജോഷ് ഹേസല്‍വുഡ്, നതാന്‍ ലിയോണ്‍ എന്നിവര്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്കയുടെ മാര്‍കോ ജാന്‍സന്‍, ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്റി എന്നിവരാണ് ഏഴും എട്ടും റാങ്കില്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഒമ്പതാം സ്ഥാനത്തെത്തി.
വെസ്റ്റ് ഇന്‍ഡീസിന്റെ ജെയ്ഡന്‍ സീല്‍സാണ് പത്താമത്. രണ്ട് സ്ഥാനം താരം മെച്ചപ്പെടുത്തി. ഇന്ത്യന്‍ സ്പിന്നര്‍ രവീ്രേന്ദ ജഡേജ ആദ്യ പത്തില്‍ നിന്ന് പുറത്തായി. നിലവില്‍ പതിമൂന്നാം സ്ഥാനത്താണ്. മുഹമ്മദ് സിറാജ് 30-ാം സ്ഥാനത്താണ്.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ ഒന്നാമത് തുടരുന്നു. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് അഞ്ചാമതെത്തി.