ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് ; ഗംഭീറിനെ ഉപദേശിച്ച് രവി ശാസ്ത്രി.

കളിക്കാരുടെ അലസ സമീപനത്തിനെതിരെ കോച്ചിംഗ് സ്റ്റാഫിന് പലതും ചെയ്യാനാകുമെന്ന് രവി ശാസ്ത്രി പറഞ്ഞു.

author-image
Jayakrishnan R
New Update
ravi

ravi

 

 

ലീഡ്സ്:ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ എട്ട് വിക്കറ്റിന് തോറ്റതിന് പിന്നാലെ മത്സരത്തില്‍ ആവര്‍ത്തിച്ച് പിഴവ് വരുത്തിയ താരങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. മത്സരത്തില്‍ യശസ്വി ജയ്സ്വാള്‍ നാലു ക്യാച്ചുകള്‍ കൈവിട്ടതും മലയാളി താരം കരുണ്‍ നായര്‍ രണ്ട് ഇന്നിംഗ്സിലും നിലയുറപ്പിക്കാതെ മടങ്ങിതുമാണ് രവി ശാസ്ത്രിയെ ചൊടിപ്പിച്ചത്. കളിക്കാരുടെ അലസ സമീപനത്തിനെതിരെ കോച്ചിംഗ് സ്റ്റാഫിന് പലതും ചെയ്യാനാകുമെന്ന് രവി ശാസ്ത്രി പറഞ്ഞു.

ആദ്യ ടെസ്റ്റിലെ പോസിറ്റീവ് കാര്യങ്ങളിലേക്ക് വരാം. ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മാന്‍ ഗില്‍ പ്രതിക്ഷിച്ചതിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ബാറ്ററെന്ന നിലയില്‍ ഗില്‍ സെഞ്ചുറി അടിച്ചു, ടീമിലെ മറ്റ് മൂന്ന് താരങ്ങളും സെഞ്ചുറികള്‍ നേടി, അങ്ങനെ അതെല്ലാം ഈ മത്സരത്തിലെ നേട്ടങ്ങളാണ്. എന്നാല്‍ ക്യാപ്റ്റന് ഒന്നും ചെയ്യാന്‍ കഴിയാത്ത ചിലതുണ്ട്. അടിസ്ഥാന പാഠങ്ങള്‍ പോലും നടപ്പിലാക്കുന്നതില്‍ ചിലര്‍ക്ക് പിഴച്ചു .
ഒരു ഫീല്‍ഡര്‍ തുടര്‍ച്ചയായി ക്യാച്ചുകള്‍ കൈവിടുന്നതില്‍ ക്യാപ്റ്റന് ഒന്നും ചെയ്യാനാവില്ല. ഒരു ടീം എന്ന നിലയില്‍ ഒരുമിച്ച് കഠിനാധ്വാനം ചെയ്താല്‍ മാത്രമേ ഫലമുണ്ടാകു.

അതുപോലെ ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ ഓരോരുത്തരും അവരവരുടെ വിക്കറ്റിന് ഒരു വില കല്‍പിക്കണം. ടീമിന് 550-600 റണ്‍സിലെത്താവുന്ന അനായാസ സാഹചര്യത്തില്‍ ക്രീസില്‍ വന്നപാടെ ലൂസ് ഷോട്ട് കളിച്ച് വിക്കറ്റ് കളയാനല്ല ശ്രമിക്കേണ്ടത്. ഇതുപോലെയുള്ള ചില കാര്യങ്ങളില്‍ പിഴവ് വരുത്തിയവര്‍ക്കെതിരെ കോച്ച് എന്ന നിലയില്‍ ഗംഭീര്‍ ഒരു ദയയും കാട്ടരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും രവി ശാസ്ത്രി പറഞ്ഞു.

 

cricket sports