സമനിലയിലേക്ക് അടുത്ത് ടീം ഇന്ത്യ

ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ 99 റണ്‍സാണ് ഇന്ത്യ നേടിയത്. വാഷിംഗ്ടണ്‍ സുന്ദറും (58) രവീന്ദ്ര ജഡേജയും (53)* ഇംഗ്ലീഷ് ബൗളിംഗിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചു

author-image
Biju
New Update
test

ഓള്‍ഡ് ട്രാഫോര്‍ഡ്: ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ചായക്ക് പിരിയുമ്പോള്‍, ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് എടുത്ത് ഇംഗ്ലണ്ടിനെതിരെ 11 റണ്‍സിന്റെ ലീഡ് നേടി. അഞ്ചാം ദിനം ഇന്ത്യ, മികച്ച പ്രതിരോധവും ക്ഷമയും പ്രകടിപ്പിച്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ഇന്നിംഗ്‌സ് പരാജയം എന്ന സമ്മര്‍ദ്ദം മറികടക്കുക ആയിരുന്നു.

ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ 99 റണ്‍സാണ് ഇന്ത്യ നേടിയത്. വാഷിംഗ്ടണ്‍ സുന്ദറും (58) രവീന്ദ്ര ജഡേജയും (53)* ഇംഗ്ലീഷ് ബൗളിംഗിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 100 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യയുടെ ചെറുത്തുനില്‍പ്പിന് നിര്‍ണായകമായി. മത്സരം സമനിലയിലേക്ക് നീങ്ങാനാണ് സാധ്യത.

മികച്ച പക്വതയോടെയാണ് സുന്ദര്‍ അര്‍ദ്ധ സെഞ്ച്വറി നേടിയത്. പ്രതിരോധിച്ചും അവസരം ലഭിക്കുമ്പോള്‍ ആക്രമിച്ചും സുന്ദര്‍ ബാറ്റ് വീശി. ജഡേജയും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് റണ്‍സ് നേടികൊണ്ടിരുന്നു.

India England match