/kalakaumudi/media/media_files/2025/10/14/west-indies-2025-10-14-14-05-44.jpg)
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയുടെ സർവാധിപത്യമാണ് കാണുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 518 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മറുപടിക്കിറങ്ങിയ വെസ്റ്റ് ഇൻഡീസ് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റിന് 140 റൺസെന്ന നിലയിലാണ്. ആറ് വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യയെക്കാൾ 378 റൺസിന് പിന്നിലാണ് വെസ്റ്റ് ഇൻഡീസ്.
ആദ്യ മത്സരത്തിലെ ഇന്നിങ്സ് ജയം രണ്ടാം മത്സരത്തിലും ഇന്ത്യ ആവർത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
രണ്ടാം ടെസ്റ്റിലൂടെ പല റെക്കോഡുകളും ഇന്ത്യൻ താരങ്ങൾ നേടിയെടുത്തിട്ടുണ്ട്. എന്നാൽ ടീമെന്ന നിലയിൽ വമ്പനൊരു നേട്ടത്തിലേക്കെത്താൻ ഡൽഹി ടെസ്റ്റിലൂടെ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്.
64 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ റെക്കോഡ് ഇന്ത്യ നേടിയെടുത്തിരിക്കുന്നത്.
ഇന്ത്യയുടെ ആദ്യ അഞ്ച് വിക്കറ്റ് കൂട്ടുകെട്ടിലും 50ലധികം റൺസ് നേടിയാണ് റെക്കോഡ് നേട്ടത്തിലേക്കെത്തിയിരിക്കുന്നത്. ടെസ്റ്റിൽ വളരെ അപൂർവ്വമായാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കാനാവുകയെന്ന് പറയാം.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതോടെ ക്യാപ്റ്റനായശേഷം ആദ്യ അഞ്ച് ടെസ്റ്റുകളിലും തോറ്റ രണ്ടാമത്തെ വിൻഡീസ് ക്യാപ്റ്റനെന്ന നാണക്കേട് റോസ്റ്റൺ ചേസിൻറെ തലയിലായി.
നേരത്തെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ചേസിൻറെ നേതൃത്വത്തിലിറങ്ങിയ വിൻഡീസ് 0-3ന് തോറ്റിരുന്നു. ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റാണ് ക്യാപ്റ്റനായ ആദ്യ അഞ്ച് ടെസ്റ്റിലും തോറ്റ ആദ്യ വിൻഡീസ് നായകൻ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
