ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

അതേസമയം ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, അലക്സ് ക്യാരി എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. സ്മിത്ത് 96 പന്തിൽ 73 റൺസാണ് നേടിയത്.

author-image
Prana
New Update
INDDD

INDDD Photograph: (google)

ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിലേക്ക് മുന്നേറി ഇന്ത്യ. സെമി ഫൈനലിൽ ഓസ്‌ട്രേലിയയെ വീഴ്ത്തിയാണ് രോഹിത് ശർമയും സംഘവും കലാശപോരാട്ടത്തിന്‌ യോഗ്യത നേടിയത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിന്‌ പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ടൂർണമെന്റിൽ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഫൈനൽ യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളെയാണ് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നത്. ഇന്ത്യക്കായി വിരാട് കോഹ്‌ലി അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 98 പന്തിൽ 84 റൺസാണ് കോഹ്‌ലി നേടിയത്. അഞ്ചു ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ശ്രേയസ് അയ്യർ 62 പന്തിൽ 45 റൺസും കെഎൽ രാഹുൽ 34 പന്തിൽ 42 റൺസും നേടി വിജയത്തിൽ നിർണായകമായി. 

അതേസമയം ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്കായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, അലക്സ് ക്യാരി എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. സ്മിത്ത് 96 പന്തിൽ 73 റൺസാണ് നേടിയത്. നാല് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. സ്മിത്തിന് പുറമെ അലക്സ് എട്ട് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 57 പന്തിൽ 61 റൺസും ട്രാവിസ് ഹെഡ് 33 പന്തിൽ 39 റൺസും നേടി നിർണായകമായി. 

ഇന്ത്യൻ ബൗളിങ്ങിൽ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ എന്നിവർ രണ്ട വീതം വിക്കറ്റും നേടി തിളങ്ങി. അക്‌സർ പട്ടേൽ, ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. 

india