ഇന്ത്യ മാസ്റ്റേഴ്‌സ് ഫൈനലിൽ

റായ്പൂരിൽ നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് സെമിയിൽ ഇന്ത്യൻ മാസ്റ്റേഴ്‌സ് ഉയർത്തിയ 221 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ആസ്‌ത്രേലിയൻ മാസ്റ്റേഴ്‌സ് പോരാട്ടം 126ൽ അവസാനിച്ചു.

author-image
Prana
New Update
yuvaraj singh

റായ്പൂർ: ആസ്‌ത്രേലിയൻ മാസ്‌റ്റേഴ്‌സിനെ 94 റൺസിന് തോൽപിച്ച് ഇന്ത്യ മാസ്റ്റേഴ്‌സ് ഫൈനലിൽ. റായ്പൂരിൽ നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് സെമിയിൽ ഇന്ത്യൻ മാസ്റ്റേഴ്‌സ് ഉയർത്തിയ 221 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ആസ്‌ത്രേലിയൻ മാസ്റ്റേഴ്‌സ് പോരാട്ടം 126ൽ അവസാനിച്ചു. 39 റൺസെടുത്ത ബെൻ കട്ടിങാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ഷെയിൻ വാട്‌സൺ അഞ്ച് റൺസെടുത്ത് പുറത്തായി. ആതിഥേയർക്കായി ഷഹബാസ് നദീം നാല് വിക്കറ്റ് വീഴ്ത്തി. വിനയ് കുമാർ രണ്ട് വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മാസ്റ്റേഴ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് പടുത്തുയർത്തി. മറുപടി ബാറ്റിങിൽ ആദ്യ ആറു ഓവറിൽ തന്നെ ആസ്‌ത്രേലിയക്ക് മൂന്ന് പ്രധാന വിക്കറ്റുകൾ നഷ്ടമായി. ഷെയിൻ വാട്‌സൺ(5), ഷോൺ മാർഷ്(21), ബെൻ ഡക്ക്(21) തുടങ്ങി പ്രധാന താരങ്ങളെല്ലാം മടങ്ങി. ഡാനിയൽ ക്രിസ്റ്റ്യൻ(2), നഥാൻ റിയർഡൻ(21) എന്നിവരും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ കീഴടങ്ങിയതോടെ കങ്കാരുക്കളുടെ പ്രതീക്ഷകൾ അവസാനിച്ചു.

sports