/kalakaumudi/media/media_files/2025/01/26/z6yMrege2YJLWzcBFxvq.jpg)
WOMEN UNDER 20 Photograph: (WOMEN UNDER 20)
അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ തോൽവി തൊടാതെ സെമി ഫൈനലിലേക്ക് ഇന്ത്യ. സൂപ്പർ സിക്സിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെയാണ് ഇന്ത്യയുടെ പെൺപട തകർത്തത്. എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് മുൻപിൽ വെച്ച 65 റൺസ് വിജയ ലക്ഷ്യം 77 പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റ് കയ്യിൽ വെച്ച് ഇന്ത്യ മറികടന്നു. ചെയ്സ് ചെയ്ത് ഇറങ്ങിയ ഇന്ത്യക്ക് 23 റൺസിൽ എത്തിയപ്പോൾ ഓപ്പണർ കമാലിനിയെ നഷ്ടമായിരുന്നു. എന്നാൽ മറുവശത്ത് തൃഷ ഉറച്ച് നിന്നു. 31 പന്തിൽ നിന്ന് 40 റണസ് എടത്ത തൃഷയുടെ ഇന്നിങ്സ് ആണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. എട്ട് ഫോറും തൃഷയുടെ ബാറ്റിൽ നിന്ന് വന്നു. തൃഷയുടെ മികച്ച പ്രകടനം വന്നതോടെ അഞ്ച് പന്തിൽ നിന്ന് 11 റൺസ് എടുത്ത സനികയ്ക്കും അഞ്ച് റൺസോടെ പുറത്താവാതെ നിന്ന ക്യാപ്റ്റൻ നികി പ്രസദിനും ഫിനിഷ് ചെയ്യേണ്ട ഉത്തരവാദിത്വം മാത്രമേ ഉണ്ടായിരുന്നുള്ളു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ബാറ്റിങ് നിരയിൽ ഒരാൾക്കും ഇന്ത്യൻ ബോളിങ്ങിന് മുൻപിൽ പിടിച്ചു നിൽക്കാനായില്ല. 29 പന്തിൽ നിന്ന് 21 റൺസ് എടുത്ത സുമയ അക്തറാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറർ. സുമയ്യയെ കൂടാതെ ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കടന്നത് ഒരാൾ മാത്രം. 14 റൺസ് എടുത്ത ജാനുതുൾ ആണ് രണ്ടാമത്തെ ടോപ് സ്കോറർ. ഏഴ് ബോളർമാരുടെ കൈകളിലേക്കാണ് ഇന്ത്യ പന്ത് നൽകിയത്. അതിൽ വൈഷ്ണവി ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തി. ശബ്നം ഷക്കിലും മലയാളി താരം ജോഷിതയും തൃഷയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഒരു ഇന്ത്യൻ ബോളറുടെ ഇക്കണോമി പോലും നാലിന് മുകളിൽ പോയില്ല. നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയാണ് വൈഷ്ണവി മൂന്ന് വിക്കറ്റ് പിഴുതത്. സൂപ്പർ സിക്സിൽ ഇന്ത്യക്ക് ഇനി ഒരു മത്സരം കൂടിയുണ്ട്. അവസാന ഘട്ട സൂപ്പർ സിക്സ് മത്സരത്തിൽ സ്കോട്ട്ലൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ. അടുത്ത ചൊവ്വാഴ്ചയാണ് മത്സരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
