ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യക്ക് തോൽവി

സിഡ്‌നി ടെസ്റ്റിൽ ആറ് വിക്കറ്റിന് ജയിച്ച് പരമ്പര 3-1ന് സ്വന്തമാക്കിയ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ പ്രവേശിച്ചു. പത്ത് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ തോൽക്കുന്നത്.

author-image
Rajesh T L
New Update
BGT

സിഡ്‌നി : സിഡ്‌നി ടെസ്റ്റിൽ ആറ് വിക്കറ്റിന് ജയിച്ച് പരമ്പര 3-1ന് സ്വന്തമാക്കിയ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ പ്രവേശിച്ചു. പത്ത് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ തോൽക്കുന്നത്.നേരത്തെ 2016-17 സീസണിൽ ഇന്ത്യ ഒരു പരമ്പര തോറ്റിരുന്നു.അതിനുശേഷം നടന്ന നാല് പരമ്പരകളും ഇന്ത്യ സ്വന്തമാക്കി മുന്നേറുകയായിരുന്നു.എന്നാൽ ഇത്തവണ പിഴവുകൾ സംഭവിക്കുന്ന സാഹചര്യമാണ് ഇന്ത്യക്ക് ഉണ്ടായത്. 162 റൺസ് വിജയലക്ഷ്യവുമായാണ് ഓസ്‌ട്രേലിയ ബാറ്റു  ചെയ്യാൻ  ഇറങ്ങിയത്. ആദ്യ മത്സരത്തിൽ നാല് വിക്കറ്റ് നഷ്ടമായെങ്കിലും  ട്രാവിസ് ഹെഡും  ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്ന വെബ്‌സ്റ്ററും അനായാസം ഓസീസിനെ വിജയത്തിലേക്ക് നയിച്ചു.ആറ് വിക്കറ്റിൻ്റെ ഉജ്ജ്വല വിജയത്തോടെ ഓസ്‌ട്രേലിയ 3-1ന് പരമ്പര സ്വന്തമാക്കുക മാത്രമല്ല ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. തുടർച്ചയായ രണ്ടാം തവണയാണ് ഓസ്‌ട്രേലിയ ഫൈനലിൽ കടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരും ഓസ്‌ട്രേലിയയാണ്.ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ഫൈനൽ എന്ന സ്വപ്നം ഇതൊടെ പൊലിഞ്ഞു. ആദ്യ രണ്ട് പതിപ്പുകളിലും ഇന്ത്യ ഫൈനലിൽ എത്തിയിരുന്നു. ഇത്തവണയും ന്യൂസിലൻഡ് പരമ്പരയ്ക്ക് തൊട്ടുമുമ്പ് വരെ ഇന്ത്യക്കായിരുന്നു മുൻതൂക്കം.

Australian Cricket Team india vs australia cricket test Australia-India border gavaskar trophy