/kalakaumudi/media/media_files/2025/09/14/ind-v-2025-09-14-21-30-05.jpg)
ദുബായ്: പാകിസ്ഥാനുമായുള്ള ഏഷ്യാ കപ്പിലെ മത്സരം ഉപേക്ഷിക്കണം എന്ന മുറനവില്‍കള്‍ക്കിടെ ടോസിന് ശേഷം പാക് നായകന് ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ടോസ് നേടി സല്‍മാന്‍ അലി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ടോസിന് ശേഷം ഇരുടീമിലേയും ക്യാപ്റ്റന്‍മാര്‍ ഹസ്തദാനം നടത്തുന്നത് പതിവാണ്. എന്നാല്‍ പാക് ക്യാപ്റ്റന് കൈ കൊടുക്കാന്‍ സൂര്യ തയ്യാറായില്ല.
ഇന്ത്യക്കു 70% ജയസാധ്യതയില്ല! ആ ഓവര്‍ ജയിക്കുന്നര്‍ കളിയും ജയിക്കും, ഞെട്ടിച്ച് ഗവാസ്‌കര്‍ഇന്ത്യക്കു 70% ജയസാധ്യതയില്ല! ആ ഓവര്‍ ജയിക്കുന്നര്‍ കളിയും ജയിക്കും, ഞെട്ടിച്ച് ഗവാസ്‌കര്‍
പാക് ക്യാപ്റ്റനും ഇതിന് മുതിര്‍ന്നില്ല എന്നതാണ് ശ്രദ്ധേയം. രവി ശാസ്ത്രി രണ്ട് ക്യാപ്റ്റന്‍മാരെയും പരിചയപ്പെടുത്തിയ ഉടനെ, സൂര്യകുമാര്‍ ഹസ്തദാനം വേണ്ടെന്ന് വെക്കുകയായിരുന്നു. സല്‍മാന്‍ ടീം ലിസ്റ്റ് അമ്പയര്‍ക്ക് കൈമാറി. ശാസ്ത്രിയുമായുള്ള സംഭാഷണത്തിന് ശേഷം അദ്ദേഹം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. രണ്ട് ക്യാപ്റ്റന്‍മാരും തമ്മില്‍ നേര്‍ക്കുനേര്‍ നോക്കുക പോലും ചെയ്തില്ല.
മത്സരത്തിന് മുമ്പ്, ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് പറഞ്ഞത്, തന്റെ കളിക്കാര്‍ക്ക് നാട്ടിലെ ആളുകളുടെ വികാരങ്ങളെക്കുറിച്ച് അറിയാമെന്നും അവരുടെ വികാരങ്ങളെ മാനിക്കുമെന്നും ആയിരുന്നു. ഇതാണ് ടോസില്‍ പ്രതിഫലിച്ചത് എന്ന് വ്യക്തം. ഇന്ന് രാവിലെയാണ് സൂര്യകുമാര്‍ യാദവ് ഇത്തരമൊരും തീരുമാനമെടുത്തതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രോഹിത്- കോലി ഓപ്പണിങ്, നയിക്കാന്‍ ധോണി; സൂര്യക്കു പകരം പാക് താരം ലീയുടെ ഏഷ്യന്‍ 11രോഹിത്- കോലി ഓപ്പണിങ്, നയിക്കാന്‍ ധോണി; സൂര്യക്കു പകരം പാക് താരം ലീയുടെ ഏഷ്യന്‍ 11
ആഗയുമായി ഹസ്തദാനം നടത്തില്ലെന്ന് അദ്ദേഹം സഹതാരങ്ങളെ അറിയിച്ചു. എന്നിരുന്നാലും, പാകിസ്ഥാന്‍ കളിക്കാരുമായി കൈ കുലുക്കണോ വേണ്ടയോ എന്നത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്ന് അദ്ദേഹം തന്റെ ടീമിലെ മറ്റുള്ളവരോട് പറഞ്ഞു. ഈ വര്‍ഷം ആദ്യം, പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഫഹീം അഷ്‌റഫ് ഓപ്പറേഷന്‍ സിന്ദൂരിനെ പരിഹസിച്ചുകൊണ്ട് ഇന്ത്യന്‍ സായുധ സേനയെ അപമാനിച്ചിരുന്നു.
അദ്ദേഹം ഏഷ്യാ കപ്പില്‍ ഇന്ത്യയെ നേരിടാനുള്ള പാക് നിരയുടെ ഭാഗമാണ്. ഏഷ്യാ കപ്പ് 2025 ലെ ഏറ്റവും ആവേശകരമായ പോരാട്ടമാണ് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ഏത് ടൂര്‍ണമെന്റിലായാലും പരസ്പരം ഏറ്റുമുട്ടുന്നത് ആവേശം കൂട്ടും എന്നതില്‍ സംശയമില്ല. ഇത്തവണ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ക്രിക്കറ്റ് മത്സരം വന്നിരിക്കുന്നത്.
പഹല്‍ഗ്രാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായുള്ള മത്സരം ഉപേക്ഷിക്കണം എന്നും മുറവിളി ഉയര്‍ന്നിരുന്നു. മത്സരം മുന്നോട്ട് പോകുന്നതില്‍ ഇന്ത്യയിലെ പല ആരാധകരും അതൃപ്തരാണ്. ഈ വര്‍ഷം ആദ്യം പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് മത്സരമാണിത് എന്നതിനാല്‍ തന്നെ വളരെ സെന്‍സിറ്റീവായ അന്തരീക്ഷത്തിലാണ് മത്സരം നടക്കുന്നത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.
പാകിസ്ഥാന്‍: സയീം അയൂബ്, സഹിബ്‌സാദ ഫര്‍ഹാന്‍, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, സുഫിയാന്‍ മുഖീം, അബ്രാര്‍ അഹമ്മദ്.