BFI joins World Boxing
പനാമ : പുതിയതായി ആരംഭിച്ച ബോക്‌സിങ് വേള്‍ഡിനൊപ്പം ചേര്‍ന്ന് ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷനുമായി (ഐബിഎ) വേര്‍പിരിഞ്ഞ ശേഷമാണ് പുതിയ അസോസിയേഷനുമായി ചേര്‍ന്നിരിക്കുന്നത്.
ഐബിഎയുടെ ഭരണം, സാമ്പത്തിക ക്രമീകരണം എന്നിവ സംബന്ധിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ഐബിഎയുടെ അംഗീകാരം ഇല്ലാതാക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.
മുന്‍ ഐബിഎ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ബോറിസ് വാന്‍ ഡെര്‍ വോര്‍സ്റ്റിന്റെ നേതൃത്വത്തില്‍ 2023ലാണ് വേള്‍ഡ് ബോക്‌സിങ് രൂപപ്പെടുന്നത്. ഒളിമ്പിക്‌സിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ബോക്‌സിങ്ങിന്റെ സാന്നിധ്യം ഉറപ്പാക്കണമെന്ന അവകാശവാദം സംഘടന ഉയര്‍ത്തിയിരുന്നു.
2024 പാരിസ് ഒളിമ്പിക്‌സില്‍ ഐഒസിയായിരിക്കും ബോക്‌സിങ്ങിന്റെ മേല്‍നോട്ടം വഹിക്കുക. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഐബിഎയുടെ ഇടപെടലില്ലാതെ ബോക്‌സിങ് ഒളിമ്പിക്‌സിന്റെ ഭാഗമാകുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
