ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം

10 ഓവര്‍ എറിഞ്ഞ ഷമി 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തിക്കും രവീന്ദ്ര ജഡേജക്കും രണ്ട് വീതം വിക്കറ്റ് ലഭിച്ചു. ഹാര്‍ദിക് പാണ്ഡ്യയും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് നേടി.

author-image
Prana
New Update
india

ദുബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ആസ്‌ത്രേലിയക്കെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം. തുടക്കത്തില്‍ അല്‍പം പതറിയ ഓസീസിനെ സ്റ്റീവ് സ്മിത്തിന്റെയും അലക്‌സ് കാരെയുടെയും ഉജ്ജ്വല ബാറ്റിങാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.സ്മിത്ത് 96 പന്തില്‍ 76 റണ്‍സെടുത്തപ്പോള്‍ കാരെ 57 പന്തില്‍ 61 നേടി. ഇവര്‍ക്കു പുറമെ, 33 പന്തില്‍ 39 റണ്‍സെടുത്ത ട്രാവിസ് ഹെഡും 36ല്‍ 29 നേടിയ മാര്‍നസ് ലബുഷാനെയും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു.ഇന്ത്യക്കായി മുഹമ്മദ് ഷമിയാണ് കൂടുതല്‍ വിക്കറ്റെടുത്തത്. 10 ഓവര്‍ എറിഞ്ഞ ഷമി 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തിക്കും രവീന്ദ്ര ജഡേജക്കും രണ്ട് വീതം വിക്കറ്റ് ലഭിച്ചു. ഹാര്‍ദിക് പാണ്ഡ്യയും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് നേടി.

india