പെര്‍ത്ത്:ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം വിജയത്തോടടുത്ത് ഇന്ത്യ.മൂന്നാം ദിനത്തില്‍ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 534 റണ്‍സാണ് നേടിയത്.534 റണ്‍സാണ് ഓസ്ട്രേലിയയുടെ വിജയലക്ഷ്യം. എന്നാല്‍ ഓസ്ട്രേലിയയുടെ നിലവിലെ സാഹചര്യം മൂന്നു വിക്കറ്റിന് 12 റണ്‍സെന്ന നിലയാണ്.
നിതാന്‍ മക്സ്വീനി,പാറ്റ് കമ്മിന്‍സ്, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.ഏഴുവിക്കറ്റുകള്‍ ബാക്കി നില്‍ക്കെ 522 റണ്‍സാണ് ഇനി ഓസ്ട്രേലിയക്ക് വേണ്ടത്.ഇന്ത്യന്‍ ബൗളെര്‍സെല്ലാം മികച്ച ഫോമിലായതുകൊണ്ട് ഓസ്ട്രേലിയക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ജസ്പ്രീത് ബുംറ രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടിയിട്ടുണ്ട്.നിലവിലെ സ്ഥിതിയില്‍ ഇന്ത്യ വിജയിക്കാനാണ് സാധ്യത. അതേസമയം ഉസ്മാന്‍ ഖാജയും സ്റ്റീവ് സ്മിത്തും മികച്ച പ്രകടനം കാഴ്ച്ചവച്ചാല്‍ ഓസ്ട്രേലിയ ജയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ആദ്യ ഇന്നിങ്സില്‍ ഇന്ത്യ മോശം പ്രകടനം കാഴ്ചവെച്ചെങ്കിലും രണ്ടാം ഇന്നിഗ്സില്‍ ടീമിനെ രക്ഷിച്ചത് യശ്വസി ജയ്സ്വാളിന്റേയും വിരാട് കോലിയുടേയും മിന്നുന്ന പ്രകടനമാണ്.297 പന്തില്‍ 15 ഫോറും 3 സിക്‌സുമടക്കം 161 റണ്‍സോടെ റെക്കോഡ് പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചത്.കെ എല്‍ രാഹുല്‍ 77 റണ്‍സും നേടി. ഒന്നാം വിക്കറ്റില്‍ 201 റണ്‍സിന്റെ റെക്കോഡ് പങ്കാളിത്തം സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞു. ദേവ്ദത്ത് പടിക്കല്‍ 25 റണ്‍സെടുത്ത് മടങ്ങി.1 റണ്‍സെടുത്ത റിഷഭ് ക്രീസില്‍ നിന്ന് ഇറങ്ങി കളിക്കവെ അലക്‌സ് ക്യാരി സ്റ്റംപ് ഔട്ടാക്കി. ദ്രുവ് ജുറേല്‍ 1 റണ്‍സെടുത്ത് പുറത്തായി. ഇതോടെ 201ന് 1 വിക്കറ്റ് എന്ന നിലയില്‍ നിന്ന് 321ന് അഞ്ച് വിക്കറ്റെന്ന നിലയായി ഇന്ത്യ. ഇന്ത്യക്കായി വിരാട് കോലിയുടെ വമ്പന്‍ തിരിച്ചുവരവാണ് ഉണ്ടായത്.143 പന്തില്‍ 8 ഫോറും 2 സിക്‌സും ഉള്‍പ്പെടെ കോലി പുറത്താവാതെ 100 റണ്‍സാണ് നേടിയത്.പെര്‍ത്തില്‍ രണ്ടാം ജയം കരസ്ഥമാക്കാന്‍ ഇന്ത്യക്ക് കഴിയുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.