ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക വ​നി​ത ടെ​സ്റ്റ് ഇ​ന്ന് തുടങ്ങും

ഏ​ക​ദി​ന പ​ര​മ്പ​ര 3-0ത്തി​ന് തൂ​ത്തു​വാ​രി​യാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും സം​ഘ​വും ടെ​സ്റ്റി​ന് ഇ​റ​ങ്ങു​ന്ന​ത്. ട്വ​ന്റി20 പ​ര​മ്പ​ര​യും ക​ളി​ക്കാ​നു​ണ്ട്.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

ചെ​ന്നൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്റെ ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​ലെ ഏ​ക ടെ​സ്റ്റ് മ​ത്സ​രം ഇ​ന്നു ​മു​ത​ൽ ചെ​ന്നൈ ചെ​പ്പോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഏ​ക​ദി​ന പ​ര​മ്പ​ര 3-0ത്തി​ന് തൂ​ത്തു​വാ​രി​യാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും സം​ഘ​വും ടെ​സ്റ്റി​ന് ഇ​റ​ങ്ങു​ന്ന​ത്. ട്വ​ന്റി20 പ​ര​മ്പ​ര​യും ക​ളി​ക്കാ​നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഇം​ഗ്ല​ണ്ടി​നും ആ​സ്ട്രേ​ലി​യ​ക്കു​മെ​തി​രെ ടെ​സ്റ്റി​ൽ ച​രി​ത്ര വി​ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു ഇ​ന്ത്യ. ഉ​മ ഛേത്രി, ​പ്രി​യ പു​നി​യ, സൈ​ക ഇ​ഷാ​ഖ്, അ​രു​ന്ധ​തി റെ​ഡ്ഡി, ഷ​ബ്നം ഷ​ക്കീ​ൽ എ​ന്നി​വ​ർ അ​ര​ങ്ങേ​റ്റം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. മ​ല​യാ​ളി​ക​ളാ​രും ടെ​സ്റ്റ് ടീ​മി​ലി​ല്ല.

cricket