ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്; ഗില്ലിനു പകരം നിതീഷ് ടീമില്‍

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സെനുരാന്‍ മുത്തുസാമിയെ ടീമിലെത്തിച്ചതാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ മാറ്റം. കോര്‍ബിന്‍ ബോഷിന് പകരമായാണ് മുത്തുസാമി സ്‌ക്വാഡിലെത്തിയത്. കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 30 റണ്‍സിന് ജയിച്ചിരുന്നു

author-image
Biju
New Update
DF

ഗുവാഹാത്തി: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ഓപ്പണര്‍മാരായ എയ്ഡന്‍ മാര്‍ക്രമും റിയാന്‍ റിക്കില്‍ട്ടണും ആണ് ക്രീസില്‍. പേസര്‍ ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിങ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് ടീമിനെ നയിക്കുക. ഇന്ത്യയുടെ 38-ാമത് ടെസ്റ്റ് ക്യാപ്റ്റനായി പന്ത് മാറി. ഗില്ലിന്റെ അഭാവത്തില്‍ നിതീഷ് കുമാര്‍ റെഡ്ഢിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സെനുരാന്‍ മുത്തുസാമിയെ ടീമിലെത്തിച്ചതാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ മാറ്റം. കോര്‍ബിന്‍ ബോഷിന് പകരമായാണ് മുത്തുസാമി സ്‌ക്വാഡിലെത്തിയത്. കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക 30 റണ്‍സിന് ജയിച്ചിരുന്നു.

ഇന്ത്യന്‍ ടീം: കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറേല്‍, ഋഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഢി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്കന്‍ സ്‌ക്വാഡ്: എയ്ഡന്‍ മാര്‍ക്രം, റിയാന്‍ റിക്കില്‍ട്ടണ്‍, വിയാന്‍ മള്‍ഡര്‍, ടെംബ ബാവുമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്സ്, കൈല്‍ വെരെയ്നെ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ ജാന്‍സന്‍, സെനുരാന്‍ മുത്തുസാമി, സൈമണ്‍ ഹാര്‍മര്‍, കേശവ് മഹാരാജ്