/kalakaumudi/media/media_files/2024/11/07/Hh9sSUrHFnLNaXWFRUCO.jpg)
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് നാളെ തുടക്കമാവുകയാണ്. പക്ഷെ ആദ്യ മത്സരം നടക്കുന്ന ഡര്‍ബനില്‍ നിന്ന് നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് എത്തുന്നത്. നാളെ മഴ കളി തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാപ്രവചനം. ഡര്‍ബനില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ആദ്യ മത്സരം. സൂര്യകുമാര്‍ യാദവിന് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഗൗതം ഗംഭീറിന്റെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍. ഈ മാസം അവസാനം ആരംഭിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഒരുക്കുന്ന തിരക്കിലാണ് ഗംഭീര്‍. സൂര്യക്ക് കീഴില്‍ രണ്ട് ടി20 പരമ്പരകള്‍ ഇതിനോടകം ഇന്ത്യ സ്വന്തമാക്കി. ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടം. ഹാട്രിക്ക് പരമ്പര നേട്ടമാണ് ടീമിന്റെ ലക്ഷ്യം. മലയാളി താരം സഞ്ജു സാംസണ്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം.
എന്നാല്‍ ആദ്യ മത്സരം മഴയെടുത്തേക്കുമെന്നാണ് ഡര്‍ബനില്‍ നിന്നുള്ള വാര്‍ത്ത. പ്രതികൂല കാലാവസ്ഥ കാരണം ആദ്യ മത്സരത്തില്‍ ഇടയ്ക്കിടെ മഴ എത്തിയേക്കും. മത്സരത്തില്‍ തുടക്കത്തില്‍ കുറച്ച് മേഘാവൃതമായിരിക്കുമെങ്കിലും മഴ പ്രതീക്ഷിക്കുന്നില്ല. പ്രാദേശിക സമയം ഏകദേശം വൈകുന്നേരം ഏഴ് മണിയാവുമ്പോക്ക് മഴയെത്തും. അക്യുവെതര്‍ 47 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ട്. ശേഷിക്കുന്ന ദിവസങ്ങളില്‍, മഴയ്ക്കുള്ള സാധ്യത 50% ത്തില്‍ കൂടുതലാണ്. പ്രവചനം ശരിയായാല്‍ മത്സരം ആദ്യ മത്സരത്തില്‍ ആരാധകര്‍ നിരാശപ്പെടേണ്ടി വരും.
ഇന്ത്യദക്ഷിണാഫ്രിക്ക ടി20 പരമ്പരയുടെ ഔദ്യോഗിക സംപ്രേക്ഷണാവകാശം സ്‌പോര്‍ട്‌സ് 18നാണ്. ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് 18 ചാനലില്‍ മത്സരം കാണാന്‍ സാധിക്കും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മത്സരം ജിയോ സിനിമാ ആപ്പിലും കാണാം.