തിരിച്ചടിക്കാന്‍ റിഷഭിന്റെ ഇന്ത്യ കളത്തില്‍

നേരത്തേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 30 റണ്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്. ഇരുടീമിലെയും ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ പാടുപെട്ട പിച്ചില്‍ മല്‍സരം വെറും മൂന്നു ദിവസം കൊണ്ട് അവസാനിക്കുകയും ചെയ്തു.

author-image
Biju
New Update
rishab

ഗുവാഹത്തി: ജീവന്‍മരണ പോരാട്ടത്തിനു കച്ചമുറുക്കി സൗത്താഫ്രിക്കയുമായുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ ഇന്നിറങ്ങുന്നു. തോറ്റാല്‍ പരമ്പര നഷ്ടമാവുമെന്നതില്‍ വലിയ സമ്മര്‍ദ്ദത്തിലായിരിക്കും ആതിഥേയര്‍.

പരിക്കു കാരണം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ സേവനം ഈ മല്‍സരത്തില്‍ ഇന്ത്യക്കു ലഭിക്കില്ല. പകരം റിഷഭ് പന്താണ് ടീമിനെ നയിക്കുന്നത്. ടെസ്റ്റ് ക്യാപ്റ്റനായുള്ള അദ്ദേഹത്തത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്.

നേരത്തേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 30 റണ്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്. ഇരുടീമിലെയും ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ പാടുപെട്ട പിച്ചില്‍ മല്‍സരം വെറും മൂന്നു ദിവസം കൊണ്ട് അവസാനിക്കുകയും ചെയ്തു.

124 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഇന്ത്യക്കു സൗത്താഫ്രിക്ക നല്‍കിത്. പക്ഷെ മറുപയിയില്‍ ടീം 100 പോലും കടന്നില്ല. വെറും 93 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. വാഷിങ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലും അല്‍പ്പം പൊരുതി നോക്കിയെങ്കിലും മറ്റുള്ളവരെല്ലാം തികഞ്ഞ പരാജയമായി തീര്‍ന്നു.

കഴുത്തിനേറ്റ പരിക്കു കാരണം ക്യാപ്റ്റന്‍ ഗില്‍ രണ്ടാമിന്നിങ്സില്‍ ബാറ്റ് ചെയ്യാതിരുന്നതും ഇന്ത്യക്കു വലിയ ക്ഷീണമായി തീര്‍ന്നു. ആദ്യ ഇന്നിങ്സിലും ബാറ്റിങ് തുടങ്ങി അല്‍പ്പസമയത്തിനകം അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു.

രണ്ടാം ടെസ്റ്റിലെ സാധ്യതാ 11

ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറേല്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ / നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- റയാന്‍ റിക്കെല്‍ടണ്‍, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മുള്‍ഡര്‍, ടെംബ ബവൂമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്സ്, കെയ്ല്‍ വെറെയ്നെ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, കോര്‍ബിന്‍ ബോഷ് / ലുംഗി എന്‍ഗിഡി, സൈമണ്‍ ഹാര്‍മര്‍, കേശവ് മഹാരാജ്.