ഖാലിദ് ജമീലിന്റെ ആദ്യ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; 3 മലയാളികള്‍

ഏഷ്യയിലെ ശക്തരായ എതിരാളികളെ നേരിടാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ഈ താരങ്ങളുടെ അഭാവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

author-image
Biju
New Update
khalid

ന്യൂഡല്‍ഹി:ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുതിയ പരിശീലകന്‍ ഖാലിദ് ജമീല്‍, നേഷന്‍സ് കപ്പിനുള്ള തന്റെ ആദ്യ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എന്നാല്‍, ടൂര്‍ണമെന്റിനായി കളിക്കാരെ വിട്ടുനല്‍കാന്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് വിസമ്മതിച്ചതിനാല്‍, അനിരുദ്ധ് താപ്പ, ലിസ്റ്റണ്‍ കൊളാക്കോ, സഹല്‍ അബ്ദുല്‍ സമദ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ടീമില്‍ നിന്ന് പുറത്തായി. ഏഷ്യയിലെ ശക്തരായ എതിരാളികളെ നേരിടാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ഈ താരങ്ങളുടെ അഭാവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

മോഹന്‍ ബഗാന്‍ താരങ്ങളുടെ അഭാവം ശ്രദ്ധേയമായപ്പോള്‍, ഈസ്റ്റ് ബംഗാളിന്റെ താരങ്ങള്‍ ടീമില്‍ സജീവമായി ഇടം നേടി. പരിചയസമ്പന്നനായ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു ടീമില്‍ തിരിച്ചെത്തി. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഖാലിദ് ജമീലിന്റെ സമീപനമാണ് ഈ ടീം തിരഞ്ഞെടുപ്പില്‍ കാണാന്‍ സാധിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ അടുത്ത അധ്യായം യുവതാരങ്ങളെ മുന്‍നിര്‍ത്തിയായിരിക്കും എന്ന സൂചന നല്‍കിക്കൊണ്ട് സുനില്‍ ഛേത്രിയെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആഷിഖ് കുരുണിയന്‍, ഉവൈസ്, ജിതിന്‍ എം എസ് എന്നീ മലയാളി താരങ്ങള്‍ സ്‌ക്വാഡില്‍ ഉണ്ട്.