Suryakumar to captain India in T20I series against Sri Lanka; Rohit to lead in ODIs
മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ ഏകദിന ടീമിനെ നയിക്കുമ്പോൾ ടി20 ടീമിൻറെ നായകനായി സൂര്യകുമാർ യാദവിനെ തെരഞ്ഞെടുത്തു.ഏകദിന ടീമിനെ രോഹിത് ശർമ നയിക്കുമ്പോൾ ടി20 ടീമിന്റെ നായകനായി സൂര്യകുമാർ യാദവെത്തും.അതെസമയം രണ്ടു ഫോർമാറ്റിലും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ്.ലോകകപ്പിൽ വൈസ് ക്യാപ്റ്റനായിരുന്ന ഹാർദ്ദിക് പാണ്ഡ്യയെ ടി20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഹിത് ശർമക്കൊപ്പം വിരാട് കോലിയും ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുണ്ട്.
അതെസമയം മലയാളി താരം സഞ്ജു സാംസൺ ടി20 ടീമിൽ മാത്രമെ ഇടം നേടിയുള്ളു.റിഷഭ് പന്താണ് ഏകദിന, ടി20 ടീമുകളിൽ വിക്കറ്റ് കീപ്പർ. റിയാൻ പരാഗ് ഏകദിന, ടി20 ടീമുകളിൽ ഇടം നേടിയിട്ടുണ്ട്.എന്നാൽ സിംബാബ്‌വെക്കെതിരെ സെഞ്ചുറിയുമായി തിളങ്ങിയ അഭിഷേക് ശർമ, റുതുരാജ് ഗെയ്ക്‌വാദ് എന്നിവർക്കും ടി20 ടീമിൽ ഇടമില്ല. ശ്രേയസ് അയ്യരെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചതാണ് പ്രധാന മാറ്റം. ഏകദിന ടീമിൽ കെ എൽ രാഹുലാണ് വിക്കറ്റ് കീപ്പർ. രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ടീമിലെത്തി. ഹാർദ്ദിക് പാണ്ഡ്യ ഏകദിന ടീമിലില്ല.
ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മുഹമ്മദ്. സിറാജ്.
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ, വിരാട് കോലി, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
