/kalakaumudi/media/media_files/2025/12/30/ancham-2025-12-30-22-40-50.jpg)
തിരുവനന്തപുരം: ശ്രീലങ്കക്കെതിരെ ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. തിരുവനന്തപുരം കാര്യാവട്ടം സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ അഞ്ചാം വിജയം.
ഇതോടെ പരമ്പര 5-0 എന്ന മാര്‍ജിനില്‍ ഇന്ത്യ സ്വന്തമാക്കി. ഒരു മത്സരം പോലും ജയിക്കാനാകാതെയാണ് ശ്രീലങ്കയുടെ മടക്കം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. 43 പന്തില്‍ 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, 27 റണ്‍സെടുത്ത അരുന്ധതി റെഡ്ഡി, 21 റണ്‍സെടുത്ത അമന്‍ജോത് കൗര്‍ എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക പൊരുതിയെങ്കിലും 15 റണ്‍സകലെ വീണു. നിശ്ചിത ഓവറില്‍ 7 വിക്കറ്റ് 160 റണ്‍സില്‍ പോരാട്ടം അവസാനിച്ചു. 65 റണ്‍സെടുത്ത ഹസിനി പെരേര, 50 റണ്‍സെടുത്ത ഇമേഷ ദുലാനി എന്നിവര്‍ പൊരുതിയെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
