മൂന്നാം ഏകദിനത്തിലും ആധികാരിക വിജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ഇം?ഗ്ലണ്ടിനെതിരായ എകദിന പരമ്പര തൂത്തുവാരി. ഇന്ത്യയുടെ 356 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട് 214 റണ്‍സില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ , ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മൂന്ന് മത്സര പരമ്പര നേരത്തെ സ്വന്തമാക്കിയ ഇന്ത്യയ്ക്ക് മൂന്നാം ഏകദിനത്തില്‍ മികച്ച തുടക്കമാണ് ലഭിച്ചിരുന്നത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ സെഞ്ച്വറിയും ശ്രേയസ് അയ്യര്‍, വിരാട് കോഹ്ലി എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി ഇന്ത്യന്‍ ബാറ്റിംങിന് അടിത്തറ പാകിയിരുന്നു.ഒരു റണ്‍സ് മാത്രം നേടി രോഹിത് ശര്‍മ മാത്രമാണ് ഈ മത്സരത്തില്‍ നിരാശപ്പെടുത്തിയത്. വിരാട് കോഹ്ലി 52 റണ്‍സും ഗില്‍ 112 റണ്‍സും ശ്രേയസ് അയ്യര്‍ 78 റണ്‍സും നേടി പുറത്തായി. കെ എല്‍ രാഹുല്‍ 40 റണ്‍സ് നേടി. ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റഷീദ് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.